ദോഹ: ഇറാന്റെ ആക്രമണത്തില്‍ ഖത്തറില്‍ തകര്‍ന്ന പ്രകൃതി വാതക കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷം വരെ വേണ്ടിവരുമെന്നു റിപ്പോര്‍ട്ട്. കൂടാത ഈ കേന്ദ്രങ്ങള്‍ക്കുണ്ടായ തകരാറിലൂടെ പ്രതിവര്‍ഷം 20 ബില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടമാകും ഉണ്ടാവുക. ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്ന എല്‍പിജി മുതല്‍ ഹീലിയം ഉപയോഗിക്കുന്ന ദക്ഷിണ കൊറിയയുടെ ചിപ്പ് നിര്‍മ്മാണ മേഖലയെ വരെ ഇത് പ്രതികൂലമായി ബാധിക്കും.
ഇറാനിയന്‍ ആക്രമണങ്ങള്‍ ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) കയറ്റുമതി ശേഷിയുടെ ഏകദേശം 17 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 20 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാന നഷ്ടത്തിന് കാരണമായതായി ഖത്തര്‍ എനര്‍ജിയുടെ സിഇഒയും ഊര്‍ജ്ജകാര്യ മന്ത്രിയുമായ സാദ് അല്‍-കാബി പറഞ്ഞു.
അറ്റകുറ്റപ്പണിയെ തുടര്‍ന്ന് മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 12.8 ദശലക്ഷം ടണ്‍ എല്‍എന്‍ജി ഉത്പാദനം കുറയും. ഇത് ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള വിതരണത്തിന് ഭീഷണിയാകും.
കഴിഞ്ഞ ദിവസങ്ങളിലെ ഇറാനിയന്‍ ആക്രമണങ്ങളില്‍ ഖത്തറിന്റെ 14 എല്‍എന്‍ജി കേന്ദ്രങ്ങളില്‍ രണ്ടെണ്ണവും ഗ്യാസ്-ടു-ലിക്വിഡ് (ജിടിഎല്‍) സൗകര്യങ്ങളില്‍ ഒന്നും തകര്‍ന്നു.
റമദാന്‍ മാസത്തില്‍ ഒരു സഹോദര മുസ്ലീം രാജ്യത്ത് നിന്ന്, ഖത്തറിനെ ഇത്തരത്തില്‍ ആക്രമിക്കുമെന്ന് കരുതിയിരുന്നില്ലെന്നു അല്‍-കാബി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
Qatar’s LNG Exports Disrupted For 5 Years In Iran War













