പത്രികാ സമര്‍പ്പണത്തിനുള്ള ഓട്ടപ്പാച്ചില്‍: നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിവസം ഇന്ന്

പത്രികാ സമര്‍പ്പണത്തിനുള്ള ഓട്ടപ്പാച്ചില്‍: നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിവസം ഇന്ന്

തിരുവനന്തപുരം: ഇന്നു സ്ഥാനാര്‍ഥികളുടെ ഓട്ടപ്പാച്ചില്‍. നിയമസഭാ തെരഞ്ഞെ ടുപ്പിനുളള അവസാന ദിവസമായ ഇന്ന് സ്ഥാനാര്‍ഥികളിലേറയെും പത്രികാ സമര്‍പ്പണ ത്തിന്റെ തിരക്കിലാവും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പത്രികാ സമര്‍പ്പണത്തിനുളള സമയം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം.

നാളെയാണ പത്രികകളുടെ സൂക്ഷ്മ പരിശോധന. ഈ മാസം 26 വരെ സ്ഥാനാര്‍ത്ഥി കള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ ഒന്‍പതിനാണ് സംസ്ഥാനത്ത് പോളിംഗ് നടക്കുന്നത്. മേയ് നാലിന് മെയ് നാലിനാണ് വോട്ടെണ്ണല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ആഴ്ച്ച പത്രികാ സമര്‍പ്പണം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും.

പരാതിരഹിതവും സമാധാന പൂര്‍ണവുമായ ഇലക്ഷന്‍ നടത്തിപ്പിന് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം ഉണ്ടാവണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉന്നയിക്കുന്നതില്‍ പെരുമാറ്റ ചട്ടം ബാധകമെന്ന് യു രത്തന്‍ ഖേല്‍ക്കര്‍. ശബരിമല വിഷയത്തില്‍ പെരുമാറ്റ ചട്ടലംഘനം ഉണ്ടായാല്‍ നടപടിയുണ്ടാകുമെന്നും ചട്ടം കൃത്യമായി പാലിക്കണമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

Race for nominations: Last day for filing nominations today

Share Email
LATEST
Top