കേരളത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ യാത്ര ഒഴിവാക്കി രാഹുല്‍: യാത്ര ഒഴിവാക്കിയത് സോണിയാഗാന്ധി ആശുപത്രിയിലായതിനാല്‍

കേരളത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ യാത്ര ഒഴിവാക്കി രാഹുല്‍: യാത്ര ഒഴിവാക്കിയത് സോണിയാഗാന്ധി ആശുപത്രിയിലായതിനാല്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ഇന്ന് തെര ഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി എത്തില്ല. സോണിയാഗാന്ധി രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് രാഹുലിന്റെ  കേരളാ യാത്ര ഒഴിവാക്കിയത്. രാഹുല്‍ ഗാന്ധിക്ക് പകരം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന്  കോഴിക്കോട്ട് തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി എത്തിച്ചേരും.

ശ്വാസതടസത്തെ തുടര്‍ന്നാണ് മുന്‍ കോ ണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി യിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ചികിത്സയിലുള്ളത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികര മാണെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്കൊ പ്പമുണ്ട്. ഇന്നലെ വൈകു ന്നേരത്തോടെ യാണ് സോണിയാ ഗാന്ധിയെ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചത്.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യ സഭാംഗമാണ് 79കാരിയായ സോണിയാ ഗാന്ധി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസിന്റെ പാര്‍ലമെന്ററി ചെയര്‍പേഴ്സണ്‍ സ്ഥാനവും സോണിയ നിര്‍വഹിക്കുന്നുണ്ട്. അഞ്ച് തവണ ലോക് സഭാ എംപിയായ ശേഷമാ ണ് സോണിയ ഗാന്ധി രാജ്യ സഭയിലേ ക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളായി പൊതു പരിപാടികളില്‍ സോണിയാ ഗാനിധിയുടെ പങ്കാളിത്തം കുറവാണ്. സ്ഥിരമായി ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്നതിനെ തുടര്‍ന്നാണ് പൊതുപരിപാടികള്‍ ഒഴിവാക്കുന്നത്.

Rahul cancels election campaign trip to Kerala: He cancelled the trip because Sonia Gandhi is in the hospital.

Share Email
LATEST
Top