അമേരിക്കയും ഇസ്രയേലും നടത്തുന്ന ഇറാനെതിരായ യുദ്ധത്തില്‍ 600 വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടിരുന്നതായി റെഡ് ക്രസന്റ്

അമേരിക്കയും ഇസ്രയേലും നടത്തുന്ന ഇറാനെതിരായ യുദ്ധത്തില്‍ 600 വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടിരുന്നതായി റെഡ് ക്രസന്റ്
Share Email

ടെഹ്‌റാന്‍: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ നടത്തിയ ആക്രമണത്തില്‍ 600 വിദ്യാഭ്യാസ സ്ഥാപ നങ്ങളെ ലക്ഷ്യമിട്ടിരുന്നതായി റെഡ് ക്രസന്റിന്റെ  ഗുരുതര ആരോപണം,  റെഡ് ക്രസന്റ്‌സിന്റെ അന്താരാഷ്ട്രകാര്യങ്ങ ളുമായി ബന്ധപ്പെട്ട ഉപമേധാവിയായ റസിയ അലിയ്ഷ് വാണ്ടിയാണ് ഈ പ്രസ്താവന നടത്തിയത്. ഇത്തരം ആക്രമ ണങ്ങള്‍ അന്താരാഷ്ട്ര മാനവീയ നിയമ ത്തെ ലംഘിക്കുന്നതും യുദ്ധക്കുറ്റങ്ങളായി കണക്കാക്കപ്പെടുന്നതുമാണൈന്നു അവര്‍ പറഞ്ഞതായി് ഇറാന്റെ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്ക ആക്രമണം നടത്തിയ പല ഇടങ്ങ ളിലും  സ്‌കൂളുകളും സര്‍വക ലാശാലകളും മറ്റു വിദ്യാഭ്യാസ-അക്കാദമിക് സ്ഥാപനങ്ങളും ഉള്‍പ്പെടുന്നതായി അവര്‍ പറഞ്ഞു. ഈ ആക്രമണങ്ങള്‍ വിദ്യാ ര്‍ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവരുടെ ജീവന്‍ അപകട ത്തിലാ ക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കുവൈത്തിന്റെ നാഷണല്‍ ഗാര്‍ഡ് ഇന്ന്  ഒരു ഡ്രോണും നാലു  പൈ ലറ്റില്ലാ  വിമാനങ്ങളും തകര്‍ത്തെ റിഞ്ഞതായി അറിയിച്ചു. ലോക വ്യാപ കമായ എണ്ണയുടേയും പാചകവാത കത്തി ന്റെയും  വിതരണ രൂക്ഷ പ്രതിസന്ധി നേരിടുകയാണ്. രാസവളങ്ങളുടെ ക്ഷാമത്തിന് കാരണമായി, വ്യോമ ഗതാഗതത്തെയും ബാധിച്ചിരിക്കുകയാണ് ഈ സംഘര്‍ഷം. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടു ക്കിലെ ഇറാന്റെ നിയന്ത്രണം വിപണികളെ അസ്ഥിരമാക്കി വില വര്‍ധനവിന് ഇടയാക്കിയിട്ടുണ്ട്.

Red Crescent says 600 educational institutions targeted in US-Israeli war against Iran

Share Email
LATEST
Top