റെജി കുര്യനെ ഫൊക്കാന ആര്‍. വി. പി സ്ഥാനാര്‍ഥിയായി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍(മാഗ്) നോമിനേറ്റ് ചെയ്തു

റെജി കുര്യനെ ഫൊക്കാന ആര്‍. വി. പി സ്ഥാനാര്‍ഥിയായി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍(മാഗ്) നോമിനേറ്റ് ചെയ്തു

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റനിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും മാഗ് മുന്‍ ബോര്‍ഡ് ഓഫ് ഡയറക്ടറുമായ റെജി കുര്യനെ ഫൊക്കാന ആര്‍ . വി. പി സ്ഥാനാര്‍ ഥിയായി മാഗ് എക്‌സിക്യൂട്ടീവ് കമ്മിറ്റി നോമിനേറ്റ് ചെയ്തു. ഫൊക്കാനയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന റെജി കുര്യന്റെ സ്ഥാനാര്‍ഥിത്വം ഹ്യൂസ്റ്റനിലെ ഫൊക്കാന പ്രവര്‍ത്തനങ്ങള്‍ക്ക് നവ ഉന്മേഷം പകരുമെന്ന് മാഗ് പ്രസിഡന്റ് റോയ് മാത്യു, സെക്രട്ടറി വിനോദ് ചെറിയാന്‍, ട്രഷറര്‍ സുനില്‍ തങ്കപ്പന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

മാഗിനെക്കൂടാതെ ഫ്രണ്ട്‌സ് ഓഫ് പിയര്‍ ലാന്‍ഡ് മലയാളി കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രസിഡന്റ് സാം കെ തോമസ് , സെക്രട്ടറി , ട്രഷറര്‍ എന്നിവരും പിന്തുണ അറിയിച്ചു.
ഇമ്മാനുവേല്‍ മാര്‍ത്തോമ ഇടവകയുടെ വൈസ് പ്രസിഡന്റ്, സഭാ പ്രതിനിധി മണ്ഡലം കമ്മിറ്റിയംഗം,ഫൊക്കാന നാഷണല്‍ കമ്മിറ്റിയംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ടിച്ചിട്ടുള്ള റെജി കുര്യന്റെ സേവനം ടെക്‌സാസ് റീജിയന് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് മുന്‍ ഫൊക്കാന പ്രസിഡന്റ് ജി കെ പിള്ള, മുന്‍ ആര്‍ വി പി മാരായ എറിക് മാത്യു, ഡോ. രഞ്ജിത്ത് പിള്ള എന്നിവര്‍ അഭിപ്രായപ്പെട്ടു

Reji Kurian nominated as Phokana R. V. P candidate by Malayali Association of Greater Houston (MAG)

Share Email
LATEST
More Articles
Top