ഇന്ത്യയ്ക്ക് ആശ്വാസം: രണ്ട് ഇന്ത്യന്‍ എണ്ണക്കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടലിടുക്കുവഴി കടന്നുപോകാന്‍ ഇറാന്റെ പച്ചക്കൊടി

ഇന്ത്യയ്ക്ക് ആശ്വാസം: രണ്ട് ഇന്ത്യന്‍ എണ്ണക്കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടലിടുക്കുവഴി കടന്നുപോകാന്‍ ഇറാന്റെ പച്ചക്കൊടി

ന്യൂഡല്‍ഹി: ഹോര്‍മൂസ് കടലിടുക്കുവഴി രണ്ട് ഇന്ത്യന്‍ എണ്ണക്കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്റെ അനുമതി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷമാകുന്നതിനിടെയുള്ള ഇറാന്റെ ഈ തീരുമാനം ഇന്ത്യയ്ക്ക് ഏറെ സഹായകരമാണ്. ഇന്ത്യന്‍ . കപ്പലുകളായ പുഷ്പക്, പരിമള്‍ എന്നിവയ്ക്ക് കടലിടുക്കിലൂടെ കടന്നു പോകാനാണ് ഇറാന്‍ അനുമതി നല്‍കിയത്.

കടലിടുക്കില്‍ മറ്റ് അന്താരാഷ്ട്ര കപ്പലുകള്‍ക്ക് വിലക്ക് തുടരുമെന്ന് ഇറാന്‍ അറിയിച്ചു. അമേരിക്ക, ഇസ്രയേല്‍, അവരുടെ സഖ്യകക്ഷികള്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകള്‍ തടയുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കഴിഞ്ഞദിവസം ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. എണ്ണ പ്രതിസന്ധി അടക്കം ചര്‍ച്ചയായതായാണ് വിവരം. നയതന്ത്ര തലത്തില്‍ തുടര്‍ന്നും ചര്‍ച്ച തുടരുമെന്ന് എസ് ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ പാചക വാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ്. കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഇല്ലെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയിലും വിതരണത്തിലും ക്രമസമാധാന തകര്‍ച്ചയില്ലെന്ന് ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

Relief for India: Iran gives green light to two Indian oil ships to pass through the Strait of Hormuz

Share Email
LATEST
More Articles
Top