പശ്ചിമേഷ്യയിലെ സംഘർഷവും ഇന്ധന വിലവർധനയും ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽ

പശ്ചിമേഷ്യയിലെ സംഘർഷവും ഇന്ധന വിലവർധനയും ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽ

മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷവും ഇന്ധന വിലവർധനയും ഇന്ത്യൻ വ്യോമയാ നമേഖല കടുത്ത പ്രതിസന്ധി യിലാക്കി യതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർ ഷത്തെ തുടർന്ന്  വിദേശത്തേക്കുള്ള വിമാനസർവീസുകൾ ദിവസങ്ങളോളം നിശ്ചലമാക്കിയതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി.   ഓപ്പറേഷൻ സിന്ദൂറിനുശേഷം ഗൾഫ് മേഖലയിലേ ക്കുൾപ്പെടെ പാകിസ്‌താനു മുകളിലൂടെയുള്ള വ്യോമപാത ഉപയോഗി ക്കുന്നതിൽനിന്ന് ഇന്ത്യൻ വിമാനക്കമ്പ നികൾക്കു വിലക്കുണ്ട്.

ഇത് ദൈർഘ്യംകൂടിയ, പശ്ചിമേഷ്യക്കു മുകളിലൂടെയുള്ള പാത തിരഞ്ഞെടുക്കാൻ ഇന്ത്യൻ കമ്പനികളെ നിർബന്ധി തമാക്കി. ഇതിനിടയിലാണ് പശ്ചിമേഷ്യൻ സംഘർഷം പുതിയ വെല്ലുവിളിയായി മാറിയി രിക്കു ന്നത്. കൂടുതൽ അന്താരാഷ്ട്ര സർവീസു കൾ റദ്ദാക്കാനും ഇതു കാരണമാകുന്നുണ്ട്.

വിമാനക്കമ്പനികളുടെ ഏറ്റവുംവലിയ ചെലവ് ഇന്ധനത്തിന്റേതാണ്. മൊത്തം പ്രവർത്തനച്ചെലവിൻ്റെ 30 മുതൽ 40 ശതമാനമാണിത്.  ഫെബ്രുവരിയിൽ അവസാനിച്ച 11 മാസക്കാലയളവിൽ വ്യോമയാന ഇന്ധനത്തിന്റെ ശരാശരി വില കിലോ ലിറ്ററിന് 91,173 രൂപയാണ്. അസം സ്കൃത എണ്ണവില ഉയർന്നതോടെ മാർച്ചിൽ വില കിലോലിറ്ററിന് 96,638 ആയി ഉയർന്നു. ഫെബ്രുവരിയിലേക്കാൾ ആറുശതമാനം വരെയാണ് വർധന. കോവിഡിനു മുൻപ് 2019- 20 സാമ്പത്തികവർഷം കിലോലിറ്ററിന് ശരാശരി 64,715 രൂപയായിരുന്നു വില. ഇന്ധനച്ചെലവിലെ ഈ ഏറ്റക്കുറച്ചിലുകൾ വ്യോമയാന മേഖലയിൽ വലിയപ്രതിസന്ധി സൃഷ്ട‌ിക്കുന്നതായി കമ്പനികൾ വ്യക്ത മാക്കുന്നു.

ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിയുന്നതും  കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്വിമാനങ്ങളുടെ വാടക, എൻജിൻ അറ്റകുറ്റപ്പണിച്ചെലവ്, ഘടകങ്ങളുടെ വില എന്നിങ്ങനെ കമ്പനികളുടെ ചെലവിൽ വലിയൊരു ഭാഗം ഡോളർ കറൻസിയിലാണ് വരുന്നത്. 

 വ്യോമപാതകളിലെ തടസ്സത്താൽ റൂട്ട് തിരിച്ചുവിടേണ്ടി വരുന്നത് ചിലവ് കൂട്ടുമെന്ന പ്രതിസന്ധിയുമുണ്ട്.

.

Rising aviation fuel pricesand middle east war  Indian aviation crises 

Skip Ad

Ads end in

Share Email
Top