ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിചാരണ കോടതി പരാമര്‍ശം ഹെക്കോടതി സ്റ്റേ ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിചാരണ കോടതി പരാമര്‍ശം ഹെക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വിചാരണ കോടതി നല്കിയ ക്ലീന്‍ ചിറ്രിന് ഹൈക്കോടതിയുടെ സ്‌റ്റേ. ര്‍ക്കാര്‍ നല്‍കിയ അപീലിലാണ് സ്റ്റേ നല്‍കിയിരിക്കുന്നത്. സ്‌റ്റേ നല്കിയ ഹൈക്കോടതി സര്‍ക്കാര്‍ നല്‍കിയ അപീലില്‍ വാദം കേള്‍ക്കാനും നിര്‍ദേശിച്ചു.

തന്ത്രിയുടെ ജാമ്യഹര്‍ജിയെയും വിചാരണ കോടതിയുടെ പരാമര്‍ശങ്ങളെയും എതിര്‍ത്താണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. തന്ത്രിക്ക് ശബരിമല സ്വര്‍ണക്കൊള്ള ഗൂഢാലോചനയുടെ ബന്ധമുണ്ടെന്നും വിചാരണ ക്കോടതിയുടെ നിരീക്ഷണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപ്പീലില്‍ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി.

Sabarimala gold robbery: High Court stays trial court’s remark that gave clean chit to Tantri

Share Email
LATEST
More Articles
Top