സാഹിത്യവേദി മാര്‍ച്ച് 6-ന്, ‘കമ്പിളികണ്ടത്തെ കല്‍ഭരണികള്‍ ‘ ചര്‍ച്ചയാവുന്നു

സാഹിത്യവേദി മാര്‍ച്ച് 6-ന്, ‘കമ്പിളികണ്ടത്തെ കല്‍ഭരണികള്‍ ‘ ചര്‍ച്ചയാവുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മാര്‍ച്ച് 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990
Meeting ID: 814 7525 9178)

ദാരിദ്ര്യവും പ്രതിസന്ധികളും നിറഞ്ഞ ഒരു ജീവിതത്തെ കഠിനാദ്ധ്വാനവും സമര്‍പ്പണവും കൊണ്ട് നേരിട്ട ഒരമ്മയുടെയും തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു മകന്റെയും ഹൃദയസ്പര്‍ശിയായ ജീവിതഗാഥയാണ് ഡോ. ബാബു അബ്രഹാം രചിച്ച ‘കമ്പിളികണ്ടത്തെ കല്‍ഭരണികള്‍` എന്ന പുസ്തകം. ഹൈറേഞ്ചിന്റെ മഞ്ഞുമൂടിയ മലഞ്ചെരിവുകളില്‍, തിരസ്‌കരണത്തിന്റെയും വെല്ലുവിളികളുടെയും നോവിലൂടെ കടന്നുപോയൊരുവന്റെ സ്വയംസാക്ഷ്യമാണീ പുസ്തകം.

ജീവിതമൂല്യങ്ങളെ നെഞ്ചോട് ചേര്‍ത്ത്, തോല്‍വികളുടെ തീയില്‍ കുരുത്ത് പ്രതീക്ഷയുടെ വിളക്കുമായി മുന്നേറിയൊരു യാത്രയുടെ ഓര്‍മ്മപ്പുസ്തകം.
മനുഷ്യസാധ്യതയുടെ നിശ്ശബ്ദ മഹാകാവ്യം. ഈ പുസ്തകത്തെയാണ് മാര്‍ച്ച് മാസത്തിലെ സാഹിത്യവേദിയില്‍ ലിന്‍സ് ജോസഫ് പരിചയപ്പെടുത്തുന്നത്. ഭാഷാദ്ധ്യാപകനും ഭാഷാസ്‌നേഹിയുമായ ലിന്‍സ്, ഷിക്കാഗോ സാഹിത്യവേദിയിലെ വര്‍ഷങ്ങളായ സാന്നിദ്ധ്യമാണ്. ഗ്രന്ഥകാരനായ ഡോ. ബാബു അബ്രഹാമിന്റെ സാന്നിദ്ധ്യമാണ് ഓണ്‍ലൈന്‍ ആയി നടത്തുന്ന ഈ പരിപാടിയുടെ പ്രത്യേകത. ഗ്രന്ഥകാരനോട് സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

ഫെബ്രുവരി മാസ സാഹിത്യവേദിയില്‍ അശ്രു, ധര്‍മ്മ പരിചര്യകള്‍ അക്കിത്തം കവിതയില്‍ എന്ന വിഷയത്തില്‍ കവി പദ്മദാസ് അവതരിപ്പിച്ച പ്രബന്ധം ഏറെ ആസ്വാദ്യകരമായിരുന്നു.

എല്ലാ സാഹിത്യ സ്‌നേഹികളേയും മാര്‍ച്ച് മാസ സാഹിത്യവേദിയിലേക്കു സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ലിന്‍സ് ജോസഫ് 630 540 6758
പ്രസന്നന്‍ പിള്ള 630 935 2990
ജോണ്‍ ഇലക്കാട് 773 282 4955

Sahitya Vedi will discuss ‘Kambilikandam’s Stone Jars’ on March 6th

Share Email
LATEST
Top