വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സിനെ സജി ബി പുളിമൂട്ടില്‍ നയിക്കും

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സിനെ സജി ബി പുളിമൂട്ടില്‍ നയിക്കും

ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സിന്റെ വാര്‍ഷിക പൊതുയോഗം ഹൂസ്റ്റണില്‍ വച്ച് നടന്നു. ഡബ്ലിയു.എം.സി ഹൂസ്റ്റണ്‍ പ്രസിഡന്റ് റോയി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ചെയര്‍മാനും നേര്‍ക്കാഴ്ച പത്രത്തിന്റെ ചീഫ് എഡിറ്ററുമായ സൈമണ്‍ വാളാച്ചേരില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിന്‍സ് മാത്യു വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ തോമസ് മാമ്മന്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

2026 ആഗസ്റ്റ് 21 മുതല്‍ 24 വരെ ഡാളസില്‍ വച്ച് നടക്കുന്ന 15-ാമത് ബിനയല്‍ കോണ്‍ഫറന്‍സിലും മെയ് 15,16,17 തീയതികളില്‍ ന്യൂജഴ്‌സിയില്‍ വച്ച് നടക്കുന്ന റീജനല്‍ കോണ്‍ഫറന്‍സിനും പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുവാനും സമ്മേളനം വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. മലയാളി അസോസിയേഷന്‍ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റോയി മാത്യുവിനെയും ബോര്‍ഡ് അംഗം ജിന്‍സ് മാത്യുവിനെയും യോഗം അഭിനന്ദിച്ചു.

ഡബ്ലിയു.എം.സി ഹൂസ്റ്റണ്‍ പ്രൊവിന്‍സിന്റെ 2026-28 ലേക്കുള്ള പുതിയ ഭാരവാഹികളായി സൈമണ്‍ വാളാച്ചേരി (ചെയര്‍മാന്‍), സജി ബി പുളിമൂട്ടില്‍ (പ്രസിഡന്റ്), ബിബി പാറയില്‍ (സെക്രട്ടറി), തോമസ് മാമ്മന്‍ (ട്രഷറര്‍), ജിന്‍സ് മാത്യു (വൈസ് ചെയര്‍മാന്‍), സന്തോഷ് ഐപ്പ് ( വൈസ് പ്രസിഡന്റ്), ജോഷി മാത്യു (ജോയിന്റ് സെക്രട്ടറി), ജോസ് റെയ്മണ്ട് (ജോയിന്റ് ട്രഷറര്‍), അജു ജോണ്‍ (പബ്ലിക് റിലേഷന്‍സ് ചെയര്‍മാന്‍), ജിനുമോന്‍ തോമസ് , സുബിന്‍ കുമാരന്‍, വത്സ ജോസ് (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍), റോഹന്‍ മാത്യു (യൂത്ത് ഫോറം ചെയര്‍മാന്‍), ടെന്നിസണ്‍ മാത്യു, ജോണ്‍സണ്‍ കല്ലുമൂട്ടില്‍, എന്നിവരെയും വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍മാരായും യോഗം തിരഞ്ഞെടുത്തു. മാത്യൂസ് മുണ്ടക്കന്‍, ജോജി ജോസഫ് എന്നിവര്‍ പുതിയ കമ്മിറ്റി അംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Saji B Pulimoottil elected as World Malayalee Council Houston Province President

Share Email
Top