ആംഗ്ലിക്കന്‍ സഭയുടെ ആദ്യ വനിതാ ആര്‍ച്ച് ബിഷപ്പായി സാറ മുലാലി അഭിഷക്തയായി

ആംഗ്ലിക്കന്‍ സഭയുടെ ആദ്യ വനിതാ ആര്‍ച്ച് ബിഷപ്പായി സാറ മുലാലി അഭിഷക്തയായി

ലണ്ടന്‍: ചരിത്രത്തില്‍ ആദ്യമായി ആംഗ്ലിക്കന്‍ സഭയുടെ അധ്യക്ഷയായി ഒരു വനിതാ പുരോഹിതി അഭിഷക്തയായി. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായി സാറ മുലാലി അഭിഷക്തയായതോടെയാണ് അതൊരു ചരിത്രമായത്. ആഫ്രിക്കന്‍ ഗാനങ്ങളും പാരമ്പര്യവും സമ്മേളിച്ച വേദിയിലായിരുന്നു അഭിഷേകച്ചടങ്ങുകള്‍ നടന്നത്.

കാന്റര്‍ബറി കത്തീഡ്രലില്‍ വെച്ചായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.
പരാജയങ്ങള്‍ നേരിട്ടവരേയും വേദനിക്കുന്നവരേയും അതിജീവിതരെയും ഹൃദ യത്തില്‍ ചേര്‍ത്തുനിര്‍ത്തുന്നതായി സാറ മുലാലി പറഞ്ഞു. അഭിഷേകച്ചടങ്ങില്‍ വില്യം രാജകുമാരന്‍, ഭാര്യ കെയ്റ്റ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ തുടങ്ങിയ വരുള്‍പ്പെടെയുള്ള അതിഥികള്‍ പങ്കെടുത്തു.

Sarah Mullally consecrated as the first female Archbishop of the Anglican Church

Share Email
LATEST excelnclexrn
More Articles
Top