ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പില്‍ പുതിയ സെക്രട്ടറിയായി മാര്‍ക്ക് വെയ്ന്‍ മുള്ളിന് സെനറ്റിന്റെ അംഗീകാരം

ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പില്‍ പുതിയ സെക്രട്ടറിയായി മാര്‍ക്ക് വെയ്ന്‍ മുള്ളിന് സെനറ്റിന്റെ അംഗീകാരം

വാഷിംഗ്ടണ്‍: യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ (ഡിഎച്ച്എസ് ) സെക്രട്ടറിയായി സെനറ്റര്‍ മാര്‍ക്വെയ്ന്‍ മുള്ളിനു സെനറ്റിന്റെ അംഗാകാരം. ഇതോടെ ക്രിസ്റ്റി നോയമിന്റെ പകരക്കാരനായി മുള്ളിന്‍ ചുമതലയേല്ക്കും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ പിന്തുണക്കാരനുമായ മുള്ളിന്‍ ഭാഗീകമായ അടച്ചുപൂട്ടല്‍ ഡിഎച്ച്എസില്‍ നേരിടുന്ന സമയത്താണ് ചുമതല ഏറ്റെടുക്കേണ്ടി വരുന്നതെന്ന പ്രത്യേകതയുണ്ട്.

ഭാഗീക അടച്ചുപൂട്ടലിനെ തുടര്‍ന്ന ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (TSA), ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി (FEMA) എന്നിവയുള്‍പ്പെടെയുള്ള ഏജന്‍സികളിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. പൊതുജനങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും ഡിഎച്ച് എസിന് ആവശ്യമായ ധനസഹായം അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുടിയേറ്റപദ്ധതികളിലും നാടുകടത്തലുമായി ബന്ധപ്പെട്ടു എ്ല്ലാവരുമായി ചര്‍ച്ചകള്‍ നടത്തിയാവും തീരുമാനം കൈകക്കൊള്ളുകയെന്നു മുള്ളിന്‍ വ്യക്തമാക്കി. കുടിയേറ്റ പരിശോധനയുടെ ഭാഗമായി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്ള പരിശോധ നകള്‍ക്ക് കോടതി വാറണ്ട് ആവശ്യമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോടതികളുടെ വാറന്റ് ഇല്ലാതെ മിനിസോട്ടയില്‍ ഉള്‍പ്പെടെ വീടുകളില്‍ പരിശോധന നടത്തിയത് സംഘര്‍ഷത്തിലേക്കും വെടിവെയ്പിലേക്കും കലാശിച്ചിരുന്നു.

ജനങ്ങളെ സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അതിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും വ്യക്തമാക്കി. ദുരന്തനിവാരണ ഏജന്‍സിയായ ഫെമ പൂര്‍ണമായും ഇല്ലാതാക്കേണ്ടതില്ലെന്നു പുനസംഘടിപ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തു .സെനറ്റില്‍ 45 നെതിരേ 54 വോട്ടുകള്‍ക്കാണ് മുള്ളിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചത്.

Senate confirms Mark Wayne Mullin as new Secretary of Homeland Security

Share Email
LATEST
Top