പ്രശസ്ത പോപ്പ് ഗായിക റിഹാനയുടെ വീടിനു നേരെ വെടിവെയ്പ്

പ്രശസ്ത പോപ്പ് ഗായിക റിഹാനയുടെ വീടിനു നേരെ വെടിവെയ്പ്

ബെവര്‍ലി ഹില്‍സ് : ലോകപ്രശസ്ത പോപ്പ് ഗായിക റിഹാനയുടെ വീടിനു നേരെ വെടിവെപ്പ് .യുഎസിലെ ബെവര്‍ലി ഹില്‍സ് നഗരത്തിലുള്ള വീടിനു നേര്‍ക്കാണ് വെടിവെയ്പ്പ് ഉണ്ടായതെന്നു പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ പൊലീസ് പിടികൂടി.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് വെടിവെയ്പ് നടന്നത്. ഏഴു റൗണ്ട് വെടി ഉതിര്‍ത്ത ശേഷം രക്ഷപെട്ട സ്ത്രീയെ 12 കിലോമീറ്റര്‍ അകലെവെച്ച് പൊലീസ് പിടികൂടുകയായിരുന്നു.

വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവസമയത്ത് റിഹാന വീട്ടിനുള്ളിലുണ്ടായിരുന്നുവെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Shots fired at famous pop singer Rihanna’s home

Share Email
LATEST excelnclexrn
More Articles
Top