ന്യൂ ജേഴ്‌സിയില്‍ ‘ആഘോഷം’ സിനിമയുടെ പ്രത്യേക പ്രദര്‍ശനം: സംഘാടകരായി ഇന്ത്യന്‍ കോണ്‍സുലെറ്റും ഫൊക്കാനയും

ന്യൂ ജേഴ്‌സിയില്‍ ‘ആഘോഷം’ സിനിമയുടെ പ്രത്യേക പ്രദര്‍ശനം: സംഘാടകരായി ഇന്ത്യന്‍ കോണ്‍സുലെറ്റും ഫൊക്കാനയും

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂജേഴ്സി : ഇന്ത്യന്‍ കോണ്‍സുലെറ്റ് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഉള്ള മൂവികളെയും പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോട് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഫൊക്കാനയുമായി സഹകരിച്ചു ‘ആഘോഷം’ സിനിമയുടെ പ്രത്യേക പ്രദര്‍ശനം സഘടപ്പിക്കുന്നു . ഈ അവസരത്തില്‍ ഇന്ത്യന്‍ കോണ്‍സുലെറ്റിലെ പ്രമുഖരും, ഫൊക്കാനായുടെ ഭാരവാഹികളും, അമേരിക്കയുടെ സാമുഖ്യ സംസ്‌കരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ഇന്ത്യക്കാരോടൊപ്പം അമേരിക്കയിലെ വിവിധ സാമുഖ്യ പ്രവര്‍ത്തകരുടെ ഇടയിലേക്കും നമ്മുടെ വിവിധ ഭാഷാമൂവികള്‍ പ്രചരിപ്പിക്കുക എന്നത് കൂടിയാണ് ഇന്ത്യന്‍ കോണ്‍സുലെറ്റ് ലക്ഷ്യം വെക്കുന്നത്. അതിന്റെ ഭാഗമായാണ് ‘ആഘോഷം’ സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്തുന്നത്.

അമല്‍ കെ ബോബി സംവിധാനം ചെയ്ത ആഘോഷം എന്ന മലയാള ചലച്ചിത്രം മാര്‍ച്ച് 14ആം തീയതി ഉച്ചക്ക് 2 മണിക്ക് ന്യൂ ജേഴ്‌സിയില്‍ ( AMC Auditorium#7, 67 Willowbrook Blvd, Wayne , NJ 07470) വെച്ച് നടത്തുന്നു. ന്യൂ യോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലെറ്റും ലോകത്തിലേക്കും പഴയതും , ഏറ്റുവും വലിയ പ്രവാസി സംഘടനായ ഫൊക്കാനയുമായി സഹകരിച്ചാണ് ഈ പ്രാത്യേക പ്രദര്‍ശനം നടത്തുന്നത്.

പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ് എന്നാല്‍ സീറ്റുകള്‍ പരിമിതമായതിനാല്‍ താല്പര്യമുളവര്‍ ന്യൂ ജേഴ്സി റീജണല്‍ വൈസ് പ്രസിഡന്റ് കോശി കുരുവിളയുമായി 201-450-1757 ബന്ധപെട്ടു മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടുന്നതാണ് .’Life is all about celebration’ എന്ന ടാഗ്ലൈനോട് കൂടി എത്തുന്ന ഈ ചിത്രം അമേരിക്കന്‍ മലയാളീ സമൂഹത്തിന് ഒരു നവ്യസിനിമാ അനുഭവം ആയിരിക്കും സമ്മാനിക്കുക.

പ്രവാസി സംരംഭകരായ ഡോ. ലിസി കെ ഫെര്‍ണാണ്ടസ് , പ്രിന്‍സ് പ്രോസി ഓസ്ട്രേലിയ എന്നിവരുടെ നേതൃത്വത്തില്‍ സി എന്‍ ഗ്ലോബല്‍ മൂവീസ് ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഫൊക്കാന ലഹരിക്കെതിരെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടയാണ്. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ഗൗരവകരമായ ചര്‍ച്ചകള്‍ക്കു ഈ ചിത്രം വഴിവെച്ചിരിക്കുന്നു.

പ്രസിദ്ധ സിനിമാതാരങ്ങള്‍ ആയ വിജയ രാഘവന്‍ , നരേന്‍ , റോസ്മിന്‍ ,ധ്യാന്‍ ശ്രീനിവാസന്‍ ,ജെയ്സ് ജോസ് ജോണി ആന്റണി,രണ്‍ജി പണിക്കര്‍ അജു വര്‍ഗീസ് , ബോബി കുര്യന്‍, ഷാജു ശ്രീധര്‍, മുഖ്ബൂല്‍ സല്‍മാന്‍, കോട്ടയം രമേശ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന ഈ ചിത്രം ആദ്യ അവസാനം കാണികളെ വിസ്മയം കൊള്ളിക്കുന്ന അവതരണ ശൈലിയിലൂടെ ആണ് മുന്നോട്ട് പോകുന്നത്.

മലയാളം സംസ്‌കാരത്തെയും സിനിമയെയും പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ (ന്യൂ യോര്‍ക്ക് ) Amp. Binaya Srikanta Pradhan and his ടീമും ,ഇന്ത്യഗവണ്‍മെന്റും നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഫൊക്കാന പ്രശംസിക്കുന്നു.

ഏറ്റവും കൂടുതല്‍ സമൂഹത്തെ സ്വാധീനിക്കുന്ന ഒരു പ്രധാനഘടകമാണ് സിനിമ. നിങ്ങള്‍ക്കറിയാത്ത ഭാഷയിലുള്ള ഒരു സിനിമയില്‍ മുഴുകുന്നത് രസകരമായ അനുഭവമാണ്. അത് ക്ഷണിക്കാതെ മറ്റൊരാളുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്നത് പോലെയാണ്ആദ്യം ഒരു നിമിഷം അസ്വസ്ഥതയുണ്ടാകുമെങ്കിലും, നിങ്ങള്‍ ഒതുങ്ങിക്കഴിഞ്ഞാല്‍ അത് വിചിത്രമായ ഒരു അടുപ്പം നല്‍കും. പിന്നീട് നിങ്ങള്‍ അങ്ങനെയുള്ള സിനിമകള്‍ കൂടുതല്‍ കാണുവാന്‍ ആഗ്രഹിക്കും. ഈ ഒരു വിഷന്‍ കൂടിയാണ് ഇതിന്റെ ലക്ഷ്യം.

Special screening of the movie ‘Aagosham’ in New Jersey: Indian Consulate and Phokana as organizers

Share Email
LATEST
More Articles
Top