സുധാകരനും അടൂർ പ്രകാശും നിയമസഭയിലേക്ക്?  95 സീറ്റിൽ കോൺഗ്രസ് മത്സരിക്കും

സുധാകരനും അടൂർ പ്രകാശും നിയമസഭയിലേക്ക്?  95 സീറ്റിൽ കോൺഗ്രസ് മത്സരിക്കും

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാരായ കെ സുധാ കരനും അടൂര്‍ പ്രകാശിനും ഇളവ് നല്‍കിയ ക്കുമെന്ന് സൂചന.  സുധാകരനും അടൂർ പ്രകാശും കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ട തായാണ്  വിവരം.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുന്നോടിയായാണ് ഇത്തരമൊരു നീക്ക മെന്നാണ് സൂചന. സംസ്ഥാന പ്രോ ട്ടോക്കോൾ ഓഫീസർക്കാണ് അപേക്ഷ നൽകിയത്. അതേസമയം, ഇരുവരുടെയും സ്ഥാനാർത്ഥിത്വം ഹൈക്കമാൻഡിൻ്റെ ആലോചന യിലുണ്ടെ ന്നാണ് സൂചന.

എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു ഹൈക്കമാന്‍ഡിന്‍റെ ആദ്യ തീരുമാനം. എന്നാൽ കെ.സുധാകരൻ മത്സരിക്ക ണമെന്ന ഉറച്ച നിലപാടിൽ നിന്നും വിട്ടുവീ ഴ്ച്ച ചെയ്യാൻ തയാറാവാതെ വന്നതോ ടെയാണ് ഹൈക്കമാൻഡ് അനുരഞ്ജന നീക്കവുമായി രംഗത്ത് വന്നത്. ഇതിനിടെ  കോൺഗ്രസ് 55 സീറ്റിൽ മത്സരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി. ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എം.പിമാർ മത്സരിക്കുമോ എന്ന് ഹൈക്കമാൻഡ്‌ തീരുമാനിക്കുമെന്നും ഇന്നുതന്നെ കോൺഗ്രസ് പട്ടിക പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞു.

Sudhakaran and Adoor Prakash to contest in the Assembly? Congress will contest in 95 seats.

Share Email
Top