അസാമില്‍ പറന്നുയര്‍ന്ന സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീണു

അസാമില്‍ പറന്നുയര്‍ന്ന സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീണു

ഗുവാഹത്തി: ആസാമില്‍ പറന്നുയര്‍ന്ന ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ ന്നുവീണു. ജോര്‍ഹട്ടില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച വൈകു ന്നേരത്തോടെ സുഖോയ് ടൗ30MKI യുദ്ധവിമാനം കാണാതാവുകയായിരുന്നു.

അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയില്‍ പതിവ് പരിശീലനപറക്കലിനിടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് സു-30എംകെഐ യുദ്ധവിമാനം തകര്‍ന്നുവീണത്. വ്യാഴാഴ്ച വൈകുന്നേരം ജോര്‍ഹട്ടില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടപ്പെട്ടു. ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള കര്‍ബി ആംഗ്ലോങ്ങിലെ കുന്നിന്‍ പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. തിരച്ചില്‍ പുരോഗമിക്കുകയാണെന്നു ഐഎഎഫ് പ്രസ്താവനയില്‍ അറിയിച്ചു.

ഇന്നലെ രാത്രി 7.42 ഓടെയാണ് വിമാനം ഗ്രൗണ്ട് കണ്‍ട്രോളുമായി അവസാനമായി ആശയവിനിമയം നടത്തിയത്. യുദ്ധവിമാനത്തിലെ പൈലറ്റുമാരുടെ അവസ്ഥയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഇവരെ കണ്ടെത്താനും നിലത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ യുദ്ധമുനയില്‍ ഏറ്റവും കഴിവുള്ള മുന്‍നിര യുദ്ധ വിമാനങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നതാണ് സുഖോയ്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിലവില്‍ 200 ലധികം സുഖോയ് വിമാനങ്ങളാണുള്ളത്.

Sukhoi fighter jet crashes in Assam

Share Email
LATEST
Top