ഷിക്കാഗോ സിറോ മലബാര്‍ രൂപത : ദൈവവിളികളുടെ വിളനിലം! സില്‍വര്‍ ജൂബിലി പശ്ചാത്തലത്തില്‍ ഒരു അവലോകനം

ഷിക്കാഗോ സിറോ മലബാര്‍ രൂപത : ദൈവവിളികളുടെ വിളനിലം! സില്‍വര്‍ ജൂബിലി പശ്ചാത്തലത്തില്‍ ഒരു അവലോകനം

ഷോളി കുമ്പിളുവേലി

വളര്‍ച്ചയുടെ പാതയില്‍ സില്‍വര്‍ ജൂബിലി ഒരു നാഴിക കല്ലാണെങ്കിലും,ഒരു രൂപതയുടെ പ്രയാണത്തില്‍ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ വലിയൊരു അളവുകോലല്ല. എന്നാല്‍ ഈ ചെറിയ കാലയളവില്‍ ഷിക്കാഗോ രൂപതകൈവരിച്ച ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്കൊപ്പം,രൂപതയിലുണ്ടായിട്ടുള്ള ദൈവവിളികളും എടുത്തു പറയേണ്ടതാണ്.

സ്വര്‍ഗ്ഗീയനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാല്‍, 2001ല്‍സ്ഥാപിതമായ ഷിക്കാഗോ സിറോ മലബാര്‍ രൂപതക്ക്, ഈ ചുരുങ്ങിയകാലയളവില്‍, തദ്ദേശ്യരായ പത്തോളം വൈദികര്‍ക്ക് ജന്‍മം നല്‍കുവാന്‍സാധിച്ചത്, തീവ്രമായ പ്രാര്‍ത്ഥനയുടേയും, ചിട്ടയായ മതബോധനത്തിന്റേയും ഫലമാണ്. കൂടാതെ നിലവില്‍ എഴില്‍പ്പരം യുവജനങ്ങള്‍ വിവിധ സെമിനാരികളില്‍ പഠിക്കുന്നുയെന്നതും ഷിക്കാഗോ രൂപത യുടെ ശോഭനമായ ദൈവവിളിയെയാണ് പ്രതിഫലിപ്പിക്കുന്നത്.

അമേരിക്കയില്‍ സ്ഥിര താമസമാക്കിയ മാതാപിതാക്കളുടെ രണ്ടാംതലമുറകളില്‍ നിന്നും, എല്ലാവിധ പ്രലോഭനങ്ങളേയും, വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട്, അനസ്യൂതം ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവവിളികള്‍, അനന്തമായ ദൈവപരിപാനയുടെ നേര്‍സാക്ഷ്യമാണ്!2001 മാര്‍ച്ച് 13-ാം തീയതിയാണ് ഷിക്കാഗോ രൂപത നിലവില്‍ വന്നതും, മാര്‍ജേക്കബ് അങ്ങാടിയത്തിനെ പ്രഥമ മെത്രാനായി മാര്‍പ്പാപ്പ നിയോഗിച്ചതും. ഇന്ത്യയ്ക്ക പുറത്തു സ്ഥാപിതമായ ആദ്യ സിറോ മലബാര്‍ രൂപത എന്നഖ്യാതിയും ഷിക്കാഗോ രൂപതയ്ക്ക് സ്വന്തം! ബാലാരിഷ്ഠകള്‍ ഏറെയായിരുന്നെങ്കിലും, തുടക്കം മുതലേ വിശുദ്ധ കുര്‍ബ്ബാനക്കൊപ്പം,കുട്ടികള്‍ക്കായി മതബോധനക്ലാസുകള്‍ മാര്‍ അങ്ങാടിയത്ത്കര്‍ക്കശമാക്കിയിരുന്നു. സിറോ മലബാര്‍ സഭയുടെ പാരമ്പര്യവുംരീതിയും അനുസരിച്ചുള്ള മതബോധനം ഷിക്കാഗോ രൂപതയിലെകുട്ടികള്‍ക്കും പിതാവ് ഉറപ്പുവരുത്തി.

കൂടാതെ, അള്‍ത്താര ശുശ്രുഷികളാകാനുള്ള അവസരവും, ചെറുപുഷ്പ മിഷന്‍ ലീഗിലും,പിന്നീട് യൂത്ത് അപ്പോസ്‌തോലേറ്റിലും പ്രവര്‍ത്തി ക്കുന്നതിനുള്ള സാഹചര്യങ്ങളും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ലഭ്യമാക്കി. സഭയുടെകരുത്തും പ്രതീക്ഷയും കുട്ടികളിലും യുവജനങ്ങളിലുമാണെന്നു മാര്‍അങ്ങാടിയത്തു വിശ്വസിച്ചു. അതുകൊണ്ടുതന്നെ അവരില്‍ ആത്മീയഅടിത്തറ പാകാന്‍ ആരംഭം മുതലേ ശ്രദ്ധിച്ചിരുന്നു. ഇതുതന്നെയാണ്‌രൂപതയുടെ ശൈശവാവസ്ഥയില്‍ തന്നെ ദൈവവിളികള്‍ ഉണ്ടാകാനുള്ളഅടിസ്ഥാന കാരണവും അജപാലന ശുശ്രുഷയില്‍ നിന്നും മാര്‍ അങ്ങാടിയത്ത് വിരമിച്ചതിനെത്തുടര്‍ന്നു അഭിഷിക്തനായ മാര്‍ ജോയ്ആലപ്പാട്ടും അതേ പാത തന്നെയാണ് പിന്തുടരുന്നത്.

ഷിക്കാഗോ രൂപത സ്ഥാപിതമായി ഏകദേശം ഒമ്പതു വര്‍ഷമായപ്പോള്‍ തന്നെ ആദ്യ ദൈവവിളി ഉണ്ടായി!, 2010 ല്‍ ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ്സെയിന്റ് തോമസ് സിറോ മലബാര്‍ ഇടവകയില്‍ നിന്നും കെവിന്‍മുണ്ടക്കല്‍ സെമിനാരിയില്‍ ചേര്‍ന്നു. 2018 മെയ് അഞ്ചാം തീയതി ഫാ.കെവിന്‍ തിരുപ്പട്ടം സ്വീകരിച്ച്, രൂപതയിലെ പ്രഥമ തദ്ദേശ്യ വൈദികനായി. തുടര്‍ന്ന്, സഹ വികാരിയായും , യൂത്ത് അപ്പോസ്‌തോലേറ്റ് ഡയറക്ടറാ യും സേവനം ചെയ്ത ഫാ. കെവിന്‍, നിലവില്‍ വടവാതൂര്‍മേജര്‍ സെമിനാരിയില്‍ കാനന്‍ നിയമ പഠനം പൂര്‍ത്തിയാക്കുന്നു.ഫാ. കെവിന്‍ പൗരോഹിത്യം സ്വീകരിച്ച അതെ വര്‍ഷം ജൂണ്‍ അഞ്ചാംതീയതി, ഫ്‌ലോറിഡയിലെ താമ്പാ സെയിന്റ് ജോസഫ് ഇടവകാം ഗമായ ഫാ.രാജീവ് വലിയവീട്ടിലും വൈദികനായി. ഇപ്പോള്‍ നോര്‍ത്ത് കരോലിനയിലെ ഷാര്‍ലെറ്റ് സെയിന്റ് മേരിസ് ഇടവക വികാരിയായിസേവനം ചെയ്യുന്നു. 2020 മെയ് 16-ാം തീയതി ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ നിന്നുള്ള ഫാ. മെല്‍വിന്‍ പോള്‍ മംഗലത്തും,ജൂണ്‍ 6-ാം തീയതി ടെക്‌സസ് – എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്സിഇടവകയില്‍ നിന്നും ഫാ. തോമസ് പുളിക്കലും പൗരോഹിത്യം സ്വീകരിച്ചു.ഫാ. മെല്‍വിന്‍ യൂത്ത് അപ്പോസ്‌തോലേറ്റ് ഡയറക്ടറായും, ഫാമിലിഅപ്പോസ്‌തോലേറ്റിന്റെ അസിസ്റ്റന്റ് ഡയറക്ടറായും രൂപതയെസേവിക്കുന്നു.

ഫാ. തോമസ് പുളിക്കല്‍ ഇപ്പോള്‍ ഫ്‌ലോറിഡയിലെഅമോറിസ് ക്രിസ്റ്റി റിട്രീറ്റ് സെന്റര്‍ പ്രസിഡന്റായും, സെയിന്റ്‌വിന്‍സെന്റ് ഡി പോള്‍ സെമിനാരിയിലെ അസിസ്റ്റന്റ് പ്രൊഫസറായും പ്രവര്‍ത്തി ക്കുന്നു. 2021 മെയ് 22-ാം തീയതി പൗരോഹിത്യം സ്വീകരിച്ച, കാലിഫോര്‍ണിയയിലെ ഓറഞ്ച് സെയിന്റ് തോമസ് ഇടവകയില്‍നിന്നുമുള്ള ഫാ. ജോബി ജോസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ്‌വോക്കേഷന്‍സ് ആയി ചിക്കാഗോയിലെ മാന്‍ഡലീന്‍ സെമിനാരിയില്‍പ്രവര്‍ത്തിക്കുന്നു. തുടര്‍ന്ന്, 2022 മെയ് 28-ാം തീയതി അറ്റ്‌ലാന്റാ സെയിന്റ്അല്‍ഫോന്‍സാ ഇടവക അംഗമായ ഫാ. ജോയല്‍ പയസ് വൈദികനായി.ഇപ്പോള്‍ ഷിക്കാഗോ മാര്‍ തോമാ ശ്ലീഹ കത്തീഡ്രല്‍ ദേവാലയത്തില്‍ സഹവികാരിയാണ്.

2023 ജൂണ്‍ 3-ാം തീയതി പൗരോഹിത്യം സ്വീകരിച്ച,ചിക്കാഗോ മാര്‍ തോമ ശ്ലീഹ കത്തിഡ്രല്‍ ഇടവകയില്‍ നിന്നുള്ള ഫാ.ജോര്‍ജ് പാറയില്‍, നിലവില്‍ ഹ്യൂസ്റ്റണ്‍ സെയിന്റ് ജോസഫ് സിറോമലബാര്‍ ഫൊറോന ഇടവകയിലെ സഹ വികാരിയായും സേവനം അനുഷ്ഠിക്കുന്നു.ഈ ഏഴ് വൈദികരെ കൂടാതെ, രൂപത സില്‍വര്‍ ജൂബിലിആഘോഷിക്കുന്ന ഈ വര്‍ഷം മെയ് 23-ാം തീയതി, ഫ്‌ലോറിഡയിലെ കോറള്‍സ്പ്രിംഗ് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഇടവകയില്‍നിന്നും ഡീക്കന്‍ മാത്യുജേക്കബും, ജൂണ്‍ 13-ാം തീയതി ന്യൂ ജേഴ്സിയിലെ പാറ്റേഴ്‌സണ്‍ സെയിന്റ്‌ജോര്‍ജ് ഇടവകയില്‍നിന്നുമുള്ള ഡീക്കന്‍ മൈക്കിള്‍ ജെയിംസും, ഡീക്കന്‍സാം കുട്ടാപ്പ ശ്ശേരിയും തിരുപ്പട്ടം സ്വീകരിച്ചു പുരോഹിതരാകും.ഇതോടൊപ്പം, നിലവില്‍ എഴില്‍പ്പരം വൈദിക വിദ്യാര്‍ത്ഥികള്‍ വിവിധസെമിനാരികളില്‍ രൂപതയ്ക്ക് വേണ്ടി പഠിക്കുന്നു എന്നതും ചേര്‍ത്തുവായിക്കുക.

കൂടാതെ ഈ രൂപതയിലെ ഇടവകകളില്‍ നിന്നുമുള്ളഅഞ്ചിലധികം യുവജനങ്ങള്‍ മറ്റു കോണ്‍ഗ്രിഗേഷനുകള്‍ക്കായുംസെമിനാരികളില്‍ പഠിക്കുന്നു. ഇതുകൂടാതെ, പെണ്‍കുട്ടികളുടെ ഇടയില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവവിളികളുംഎ ടുത്തുപറയത്തെണ്ടാതാണ്. ഈ അവസരത്തില്‍ ഇവരുടെകുടുംബങ്ങളേയും, മാതാപിതാക്കളേയും, അവരുടെ തീക്ഷണമായപ്രാര്‍ത്ഥനകളേയും ഹൃദയപൂര്‍വം അനുമോദിക്കുന്നു!. ഇരുപത്തഞ്ചുവര്‍ഷം കൊണ്ട് ഇരുപത്തഞ്ചിലധികം ദൈവവിളികള്‍ എത്രഅനുഗ്രഹീതമാണ് ഷിക്കാഗോ രൂപത വര്‍ദ്ധിച്ചുവരുന്ന ദൈവവിളികള്‍ കൂടാതെ, അടിയുറച്ച മാര്‍ത്തോമാനസ്രാണി വിശ്വാസത്തിലൂന്നി, ശക്തമായി പ്രവര്‍ത്തിക്കുന്ന ഒരു യുവതലമുറ ഷിക്കാഗോ രൂപതയില്‍ ഇപ്പോഴുണ്ട്.

ഇടവകകളുടെ ദൈനംദിനകാര്യങ്ങളിലും ഭരണത്തിലും മാത്രമല്ല, രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍പ്പോലും അവര്‍ സജീവമായി ഇടപെടുന്നു. യൂത്ത്അ പ്പോസ്‌തോലേറ്റിന്റെയും, ജീസസ് യൂത്തിന്റെയും ക്രിയാത്മകമായപ്രവര്‍ത്തനങ്ങള്‍ അതിനു സഹായകരമായിട്ടുണ്ട്. എന്നാല്‍ അതിലുപരി,രൂപതയുടെ തുടക്കത്തില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും, തുടര്‍ന്ന് മാര്‍ജോയ് ആലപ്പാട്ടും പുലര്‍ത്തിവന്ന പ്രത്യേക താല്പര്യവുംപ്രോത്സാഹനവും യുവജനങ്ങളുടെ പ്രവര്‍ത്തനങ്ങളെ രൂപതയില്‍കൂടുതല്‍ സജീവവും, ചലനാല്തമകവും ആക്കുന്നതില്‍ വലിയപങ്കുവഹിച്ചിട്ടുണ്ടെന്നു നിസംശയം പറയാം. എങ്കിലും, യുവജനങ്ങളെസഭാപരമായി ബോധവല്‍ക്കരിക്കുന്നതിനും, വിശ്വാസത്തില്‍ അവരെകൂടുതല്‍ അടുപ്പിക്കുന്നതിനും, നിലനിര്‍ത്തുന്നതിനും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കണം! അതിനു സഭാതലത്തിലുള്ള കൂട്ടായ്മ്മകളും, കണ്‍വന്‍ഷനുകളും വേദിയാകു മെന്നതില്‍ സംശയമില്ല!. അങ്ങനെ നോക്കികാണുമ്പോള്‍ ജൂലൈ ഒമ്പതു മുതല്‍പന്ത്ര ണ്ടുവരെ ഷിക്കാഗോയില്‍ വച്ച് നടക്കുന്ന സില്‍വര്‍ ജൂബിലികണ്‍വന്‍ഷന് പുതിയ അര്‍ത്ഥവും, മാനവും കൈവരുന്നു.

Syro-Malabar Diocese of Chicago: A breeding ground for vocations! A review in the context of the Silver Jubilee

Share Email
Top