ജോര്‍ജ് അമ്പാട്ട്
ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സീറോ മലബാര്‍ ജൂബിലി കണ്‍വെന്‍ഷന്‍ 2026’ ജൂലൈയില്‍ നടക്കും. ചിക്കാഗോയിലെ പ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററാണ് (McCormick Place) ഈ മഹാസംഗമത്തിന് വേദിയാകുന്നത്
.2026 ജൂലൈ ഒന്‍പതു മുതല്‍ 12 വരെ നടക്കുന്ന ഈ സംഗമത്തില്‍ മുഖ്യ ആകര്‍ഷണമായി പ്രശസ്ത ദൈവശാസ്ത്രജ്ഞനുംഗ്രന്ഥകാരനും വാഗ്മിയുമായ ഡോ. എഡ്വേര്‍ഡ് ശ്രീ (Dr. Edward Sri) മുഖ്യപ്രഭാഷണം നടത്തും.
പ്രഭാഷണ വിഷയം: ‘The Good, the Messy and the Beautiful’ (ജീവിതത്തിലെ നന്മകളും പ്രതിസന്ധികളും ദൈവകൃപയും).ജൂലൈ 10-ന് വൈകുന്നേരം 4:00 മണിക്ക് ഡോ.
ദൈവകൃപയെക്കുറിച്ചും യഥാര്‍ത്ഥ എഡ്വേര്‍ഡ് ശ്രീ സംസാരിക്കും. ജീവിതാനുഭവങ്ങളെക്കുറിച്ചുമുള്ള ആഴമേറിയ ചിന്തകള്‍ പങ്കുവെക്കുന്ന ഈ സെഷന്‍ വിശ്വാസികള്‍ക്ക് ഏറെ പ്രചോദനകരമായിരിക്കും. രൂപതയുടെ 25 വര്‍ഷത്തെ പ്രയാണം ആഘോഷിക്കുന്ന ഈ കണ്‍വെന്‍ഷനില്‍ വിവിധ ആത്മീയ-സാംസ്‌കാരിക പരിപാടികള്‍ ഉണ്ടായിരിക്കും. ജൂബിലിആഘോഷങ്ങളോടൊപ്പംത ന്നെ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നതായിരിക്കും.
വിശ്വാസസക്കൂട്ടായ്മയുടെ പ്രതീകമായ ഈ കണ്‍വെന്‍ഷന്‍, കഴിഞ്ഞ 25 വര്‍ഷങ്ങ ളായിഅമേരിക്കയില്‍ സീറോ മലബാര്‍സഭ കൈവരിച്ച ആത്മീയവളര്‍ച്ചയും ദൈവകൃപയും ഓര്‍ക്കുന്നതിനോടൊപ്പം ഭാവിയെ വിശ്വാസത്തോടും മഹാകണ്‍ വെന്‍ഷന്‍.പ്രതീക്ഷയോടെയും നോക്കിക്കാണുന്നതിനുള്ള വേദിയാ വുകയാണ് ഈ ദിവസേനയുള്ള വിശുദ്ധ കുര്‍ബാന, ആരാധന എന്നിവ യ്‌ക്കൊപ്പം ആഴമുള്ള വിഷയാവതരണങ്ങള്‍, കുടുംബ- യുവജന സെഷനു കള്‍,സംഘടനാ കൂട്ടായ്മകള്‍, കലാപരിപാടികള്‍, മത്സരങ്ങള്‍എന്നിവയും കണ്‍വെന്‍ഷന്റെഭാഗമായി ഒരുക്കിയിരിക്കുന്നു.
അമേരിക്കയുടെ വിവിധഭാഗങ്ങളിലായി കഴിയുന്ന എല്ലാ സിറോ മലബാര്‍ വിശ്വാസികളും ഈ വിശ്വാസ സംഗമത്തിലേക്കുഎത്തണമെന്ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ജോയ് ആലപ്പാട്ട് തന്റെ സന്ദേശത്തില്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുവാനും
www.syroconvention.org സന്ദര്‍ശിക്കാവുന്നതാണ്.
SyroMalabar Jubilee Convention 2026: Dr. Edward Sri as the keynote speaker













