ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്  പ്രസിദ്ധീകരിച്ചതിനെ  സ്വാഗതം ചെയ്ത് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ 

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്  പ്രസിദ്ധീകരിച്ചതിനെ  സ്വാഗതം ചെയ്ത് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ 

കൊച്ചി: ക്രൈസ്തവ വിഭാഗങ്ങളിലെ സാമ്പത്തിെക അവസ്ഥകൾ ഉൾപ്പെടെ ഉള്ള കാര്യങ്ങളെ കുറിച്ചുള്ള ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസി ദ്ധീകരിച്ച തിനെ സ്വാഗതം ചെയ്ത് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ 

കമ്മീഷൻ റിപ്പോർട്ട് പൂർണമായും പ്രസി ദ്ധീകരിക്കുകയും അതിലെ ശിപാർശകൾ ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി ചർ ച്ച ചെയ്തു നടപ്പാക്കുകയും വേണമെന്ന് സീറോമലബാർ സഭ  ആവശ്യപ്പെട്ടിരുന്നു. കാലതാമസമുണ്ടാ യെങ്കിലും ഈ റിപ്പോർട്ട് അംഗീകരിക്കുകയും പ്രസിദ്ധീ കരിക്കു കയും ചെയ്ത സർ ക്കാർ നടപടിയെ സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സ്വാഗതം ചെയ്യുന്നു.

കേരളത്തിൽ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളി ലെ വിവിധ വിഭാഗങ്ങൾ അനുഭവിക്കുന്ന പിന്നാക്കാവസ്ഥകളും പ്രശ്‌നങ്ങളും ആദ്യ മായി സമഗ്രമായി പഠിച്ചു റിപ്പോർട്ട് തയാ റാക്കിയ ജസ്റ്റീസ് ജെ.ബി. കോശി, ഡോ. ജേക്കബ് പുന്നൂസ്, നിര്യാതനായ ഡോ. ക്രി സ്റ്റി ഫെർണാണ്ടസ്, കമ്മീഷൻ സെക്രട്ടറി റിട്ട. ജഡ്‌ജി സി.വി. ഫ്രാൻസിസ് എന്നിവരു ടെ സേവനങ്ങളെ സഭ ആദരവോടെ കാ ണുന്നു.

റിപ്പോർട്ടിലെ ശിപാർശകളിൽ നിലവിൽ ന ടപ്പാക്കിയവ വെബ്സൈറ്റിൽ പ്രസിദ്ധീകരി ക്കാനും റിപ്പോർട്ടിന്മേലുള്ള സഭകളുടെ അഭിപ്രായം എഴുതി അറിയിക്കാനും മുഖ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിവി ധ സഭാപ്രതിനിധികളുടെ യോഗത്തിൽ തീ രുമാനം എടുത്തിട്ടുണ്ട്. റിപ്പോർട്ട് ചർച്ച ചെയ്തു ശിപാർശകൾ നടപ്പാക്കുന്നതിനു ള്ള തുടർപ്രവർത്തനങ്ങൾ എത്രയും വേ ഗം ഉണ്ടാകണമെന്നും സീറോമലബാർ പ ബ്ലിക് അഫയേഴ്സ‌സ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

Tags: J.B. Koshy Commission report is welcome says Churchs,

Share Email
LATEST
More Articles
Top