അഫ്ഗാന്‍- പാക്ക് സംഘര്‍ഷത്തില്‍ 150 പാക്കിസ്ഥാന്‍ സൈനീകര്‍ കൊല്ലപ്പെട്ടതായി താലിബാന്‍

അഫ്ഗാന്‍- പാക്ക് സംഘര്‍ഷത്തില്‍ 150 പാക്കിസ്ഥാന്‍ സൈനീകര്‍ കൊല്ലപ്പെട്ടതായി താലിബാന്‍

ഇസ്‌ളാമാബാദ്: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന സംഘട്ടന്നതില്‍ 150 പാക് സൈനീകര്‍ കൊല്ലപ്പെട്ടുവെന്ന അവകാശ വാദവുമായി താലിബാന്‍. ഡ്യൂറന്റ് രേഖലില്‍ തുടരുന്ന സംഘഷം അതിരൂക്ഷ മാണെന്നും അഞ്ചു ദിവസത്തിനുള്ളില്‍ പാക്ക് സൈന്യത്തിന് വന്‍ നാശനഷ്ടം ഉണ്ടായതായും താലിബാന്‍ സൈനീക വക്താവ് അബ്ദുള്ള ഉക്കാസ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു

ഇരു സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 150 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും 200 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായം താലിബാന്‍-അഫ്ഗാന്‍ സൈന്യം 40 പാകിസ്ഥാന്‍ പോസ്റ്റുകള്‍ പിടിച്ചെടുത്തതയാും സേനാ വക്താവ് പറഞ്ഞു. പാകിസ്ഥാന്റെ ഏത് നടപടിയെയും നേരിടാന്‍ അഫ്ഗാന്‍-താലിബാന്‍ പ്രതിരോധ സേന പൂര്‍ണ്ണമായും സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍തൊടുത്തുവിട്ട ഡ്രോണുകള്‍ നശിപ്പിച്ചതായി അഫ്ഗാന്‍ സേന അവകാശ പ്പെട്ടു.അഫ്ഗാന്‍-താലിബാന്‍ വിഭാഗം ആളുകള്‍ ഒരു പാകിസ്ഥാന്‍ പോസ്റ്റ് തകര്‍ത്തു ന്നതിന്റെ വീഡിയോകള്‍ പുറത്തുവിട്ടു. വയര്‍ലെസ് സെറ്റുകള്‍, ആയുധങ്ങള്‍, യുദ്ധഉപകരണങ്ങള്‍ എന്നിവയം അഫ്ഗാന്‍ സൈന്യം കൊള്ളയടിക്കുന്നതായി വീഡി യോകളില്‍ കാണാം. എന്നാല്‍ അഫ്ഗാന്‍ അവകാശവാദങ്ങളെക്കുറിച്ച് പാകിസ്ഥാ ന്‍ സൈന്യമോ സര്‍ക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Taliban says 150 Pakistani soldiers killed in Afghan-Pak conflict

Share Email
Top