‘ടീം വോയ്‌സ് ഓഫ് ഫോമാ’ പാനല്‍ അംഗങ്ങള്‍ ഫാമിലി കണ്‍വന്‍ഷന്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി

‘ടീം വോയ്‌സ് ഓഫ് ഫോമാ’ പാനല്‍ അംഗങ്ങള്‍ ഫാമിലി കണ്‍വന്‍ഷന്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി

എ.എസ് ശ്രീകുമാര്‍

ഹൂസ്റ്റണ്‍: ഫോമായുടെ ഒന്‍പതാം ഫാമിലി കണ്‍വന്‍ഷന്റെ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ‘ടീം വോയ്‌സ് ഓഫ് ഫോമാ’ പാനല്‍ അംഗങ്ങള്‍ മാതൃകകാട്ടി. ”ഫോമായുടെ ഈ കുടുംബ സംഗമത്തിന്റെ മഹാവിജയത്തിലേക്ക് ആദ്യപടിയായി നടക്കുന്ന എര്‍ലി ബേഡ് രജിസ്‌ട്രേഷന്‍ അത്യന്തം സന്തോഷകരമാണ്. ഒരുമയുടെ ശക്തിയും പങ്കാളിത്തത്തിന്റെ ആത്മാവും ഇതിലൂടെ വ്യക്തമാകുന്നു. ഈ ഉത്സാഹകരമായ തുടക്കം, കണ്‍വന്‍ഷന്റെ വന്‍ വിജയത്തിന് കാരണമാകുമെന്നതില്‍ സംശയമില്ല. മാത്രമല്ല, ഏവരുടെയും സജീവ പങ്കാളിത്തം കണ്‍വന്‍ഷനെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റുകയും ചെയ്യം…” ടീം വോയ്‌സ് ഓഫ് ഫോമായെ നയിക്കുന്ന ബിജു തോണിക്കടവില്‍ പറഞ്ഞു. മാര്‍ച്ച് 30-നാണ് ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ അവസാനിക്കുന്നത്.

ഫോമാ എന്ന അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയഫെഡറേഷന്റെ കണ്‍വന്‍ഷന്‍ മഹാവിജയമാക്കാന്‍ എര്‍ലി ബേര്‍ഡ് രജിസ്‌ട്രേഷന്റെ പ്രധാന ലക്ഷ്യം മുന്‍കൂട്ടി പങ്കാളിത്തം ഉറപ്പാക്കുന്നതാണ്. ഇത് സംഘാടകര്‍ക്ക് പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി മനസ്സിലാക്കാനും, ആവശ്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും സമയബന്ധിതമായി ഒരുക്കാനും സഹായിക്കുന്നു. കൂടാതെ, എല്ലാവര്‍ക്കുമിടയില്‍ ആവേശവും പ്രതീക്ഷയും വര്‍ധിപ്പിച്ച് ഈ മലയാളി മാമാങ്കത്തിന്റെ മഹാവിജയത്തിന് ശക്തമായ അടിത്തറ ഒരുക്കാനും സാധിക്കുമെന്ന വിശ്വാസത്തോടെയാണ് തങ്ങള്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതെന്ന് ‘ടീം വോയ്‌സ് ഓഫ് ഫോമാ’ പാനല്‍ അംഗങ്ങള്‍ വ്യക്തമാക്കി.

ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് മല്‍സരിക്കുന്നത്. വരുന്ന ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഹൂസ്റ്റണിലെ വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ആഡംബര ഹോട്ടല്‍ സമുച്ചയമായ ‘വിന്‍ധം ഹൂസ്റ്റണി’ല്‍ ആണ് ഫോമായുടെ 9-ാം ഫാമിലി കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്. മൂന്ന് രാത്രികളിലും നാല് പകലുകളിലുമായി നടക്കുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കാനുള്ള ആവേശത്തിലാണ് തങ്ങളെന്ന് ‘ടീം വോയ്‌സ് ഓഫ് ഫോമാ’ അംഗങ്ങള്‍ പറഞ്ഞു.

ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷനുള്ള ലിങ്ക്:

https://fomaafamilyconvention2026.com/Registration.php

Team Voice Of Fomaa panel members completed early bird registration for family convention

Share Email
LATEST
More Articles
Top