പട്ന: ബീഹാറില്‍ ക്ഷേത്ര ദര്‍ശന ത്തിനി ടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു തീര്‍ഥാടകര്‍ മരണപ്പെട്ടു. നളന്ത ജില്ലയിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുമാണ് തീര്‍ഥാടകര്‍ കൊല്ലപ്പെട്ടത്. ദീപ്നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മഘ്ര ഗ്രാമത്തിലെ ശീതള ക്ഷേത്രത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകട മുണ്ടായത്.
മരിച്ചവരെല്ലാം സ്ത്രീകളാണ്. അപകടത്തി ല്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തി രക്കായിരുന്നു. തിരക്ക് അതിരൂക്ഷ മായ തോടെ ജനങ്ങള്‍ ചിതറി യോടിയ പ്പോള്‍ പലരും നിലത്തുവീണു. ഇവര്‍ ചവിട്ടേറ്റാണ് മരിച്ചത്. ക്ഷേത്രത്തിലെ ബാരിക്കേഡുകള്‍ തകര്‍ന്നത് അപകടത്തിന്റെകാഠിന്യം വര്‍ധിപ്പിച്ചു.
വേണ്ടത്ര പോലീസ് സുരക്ഷ ഉണ്ടായി രുന്നി ല്ലെന്നും ജനക്കൂട്ടത്തെ നിയ ന്ത്രിക്കാന്‍ ലാത്തിച്ചാര്‍ജ് നടന്നതായും ദൃക്സാ ക്ഷികള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായ ത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ ബിഹാര്‍ ഷെരീഫിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഉന്നത ഉദ്യോഗ സ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. സംഭവത്തില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അനുശോചിച്ചു
.temple accident in bihar. Eight person daid













