സംഘര്‍ഷം രൂക്ഷം: സൗദിയില്‍ നിന്നും അമേരിക്കന്‍ പൗരന്‍മാര്‍ മടങ്ങിയെത്തണമെന്നു യുഎസ്

സംഘര്‍ഷം രൂക്ഷം: സൗദിയില്‍ നിന്നും അമേരിക്കന്‍ പൗരന്‍മാര്‍ മടങ്ങിയെത്തണമെന്നു യുഎസ്

റിയാദ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുകയും സൗദി അറേബ്യയിലേക്ക് ഉള്‍പ്പെടെ ഇറാന്‍ ഷെല്‍ ആക്രമണം ശക്തമാക്കുകയും ചെയ്തതിനു പിന്നാലെ സൗദിയിലെ അമേരിക്കന്‍ പൗരന്‍മാരോട് ഉടന്‍ തന്നെ സൗദിയില്‍ നിന്നും മടങ്ങണമെന്നു യുഎസ് നിര്‍ദേശം

അവശ്യ സേവനമേഖലയ്ക്ക് പുറത്തുള്ള ജീവനക്കാരും, കുടുംബാംഗങ്ങളും ഉടന്‍ മടങ്ങണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റിന്റെ നിര്‍ദേശം ന്‌ല്കി.
കഴിഞ്ഞ ദിവസങ്ങളില്‍ സൗദിക്ക് നേരെ ഇറാന്‍ ശക്തമായ ആക്രമണമാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് യുഎസ് തങ്ങളുടെ പൗരന്‍മാരെ തിരിച്ചുവിളിച്ചിരിക്കുന്നത്. ഫെബ്രുവരി 28 ന് ആരംഭിച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് യുഎസ് മേഖലയിലെ തങ്ങളുടെ പൗരന്‍മാര്‍ക്കായി ഇത്തരം ഒരു നിര്‍ദേശം പുറപ്പെടുവിക്കുന്നത്.

സൗദിയിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു യുഎസ് സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ഇതോടെ മേഖലയിലെ സംഘര്‍ഷത്തില്‍ കൊല്ലെപ്പെടുന്ന യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറ് യുഎസ് സൈനികരാണ് ഇറാന്‍ ആക്രമണത്തില്‍ കുവൈത്തില്‍ മരിച്ചത്.

Tensions escalate: US urges American citizens to return from Saudi Arabia

Share Email
Top