ടെക്‌സസ്: ദേശസ്‌നേഹത്തിന്റെ ഒരുമയോടെ ഡാളസ്, ഹൂസ്റ്റണ്‍, സാനന്റോണിയ കൂടല്ലൂര്‍ സംഗമം ‘ ഗ്രാമമേള ‘ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വിപുലമായ പരുപാടികളോടെ നടത്തപ്പെടുന്നു. ഹൂസ്റ്റണ്‍, ഡാളസ്, സാനന്റോണിയ സംയുക്തമായി ആദ്യമായി നടത്തപ്പെടുന്ന കൂടല്ലൂര്‍ സംഗമത്തിന് ഇതിനോടകം നിരവധി പേര്‍ കുടുംബസമേതം രജിട്രര്‍ ചെയ്ത് കഴിഞ്ഞു.
വിവിധ മത്സരങ്ങളും പരിചയം പുതുക്കലും നാട്ട് അരങ്ങും സ്‌നേഹവിരുന്നും നടത്തപ്പെടും. ഡാളസ് , ഹൂസ്റ്റണ്‍ സംയ്യുക്തമായ വിവിധ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കുങ്ങള്‍ നടത്തപ്പെടുന്നു. ആദ്യമായി സംയുക്തമായി നടത്തപ്പെടുന്ന ഒത്തുചേരലിന്റെ ആവേശത്തിലാണ് ഹൂസ്റ്റണ്‍, ഡാളസ്, സാനന്റോണിയ എന്നിവടങ്ങളിലേക്ക് കുടിയേറിയ കൂടല്ലൂര്‍ ഗ്രാമവാസികള്‍.
Texas Cuddalore Sangamam ‘Gram Mela’ in Houston on Saturday













