ഡാലസില്‍ കെ.ഇ.സി.എഫിന്റെ ആഭിമുഖ്യത്തില്‍ 25-ാമത് ലോക പ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് ഏഴിന്

ഡാലസില്‍ കെ.ഇ.സി.എഫിന്റെ ആഭിമുഖ്യത്തില്‍ 25-ാമത് ലോക പ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് ഏഴിന്

ഡാളസ് : കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ 25-ാമത് ലോക പ്രാര്‍ത്ഥനാ ദിനവും സില്‍വര്‍ ജൂബിലി ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. 2026 മാര്‍ച്ച് ഏഴിന് രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ കാരള്‍ട്ടണിലുള്ള സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യന്‍ കത്തീഡ്രലില്‍ വെച്ചാണ് (2707 Dove Creek Ln, Carrollton, TX 75006) ഈ പ്രാര്‍ത്ഥനാ സംഗമം നടക്കുന്നത്.

‘ഞാന്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‍കും’ (മത്തായി 11:28) എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ലൂസിയാനയിലെ റെഡീംഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡിലെ (RCCG) പ്രമുഖ പ്രഭാഷക അഡെറിന്‍സോയ് അലോംഗെ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഈ വര്‍ഷം പ്രത്യേകമായി നൈജീരിയയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ് ഈ സംഗമം ആഹ്വാനം ചെയ്യുന്നത്.

വിവിധ വംശങ്ങളിലും സംസ്‌കാരങ്ങളിലും പാരമ്പര്യങ്ങളിലും പെട്ട സ്ത്രീകളെ ഒരുമിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ലോക പ്രാര്‍ത്ഥനാ ദിനം ആചരിക്കുന്നത്. കെ.ഇ.സി.എഫ് പ്രസിഡന്റ് വെരി. റവ. രാജു ഡാനിയേല്‍ കോര്‍-എപ്പിസ്‌കോപ്പ, വൈസ് പ്രസിഡന്റ് റവ. ഫാ. ബേസില്‍ എബ്രഹാം, കണ്‍വീനര്‍ മിസ്സിസ് ശ്രുതി ബാബു, ജനറല്‍ സെക്രട്ടറി മിസ്റ്റര്‍ അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

പ്രധാന വിവരങ്ങള്‍:
തിയതി: 2026 മാര്‍ച്ച് 7, ശനിയാഴ്ച

സമയം: രാവിലെ 9:00 AM മുതല്‍ 12:30 PM വരെ

സ്ഥലം: സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി ക്രിസ്ത്യന്‍ കത്തീഡ്രല്‍, കാരള്‍ട്ടണ്‍

രജിസ്‌ട്രേഷന്‍ ഫീസ്: ഒരാള്‍ക്ക് 20 ഡോളര്‍

പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോസ്റ്ററിലെ QR കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സംഭാവനകള്‍ treasurer@stignatious.com എന്ന വിലാസത്തില്‍ സെല്ലെ (Zelle) ചെയ്യാമെന്നും സംഘാടകര്‍ അറിയിച്ചു

The 25th World Day of Prayer will be held in Dallas on March 7th under the auspices of KECF.

Share Email
LATEST
Top