മാത്യുക്കുട്ടി ഈശോ
ന്യൂയോര്‍ക്ക്: അമേരിക്കയിലെയും കാനഡയിലെയും മലയാളീ സംഘടനകളുടെ ഏറ്റവും വലിയ അംബ്രല്ലാ സംഘടനയായ ഫോമായുടെ (FOMAA – Federation of Malayalee Aossciations of Americas) ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ 2024-2026 വര്‍ഷത്തെ ദ്വൈവാര്‍ഷിക സമാപന കണ്‍വെന്‍ഷന്‍ ജൂണ്‍ 6 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണി മുതല്‍ എല്‍മോണ്ടിലുള്ള സെന്റ് വിന്‍സെന്റ് ഡീപോള്‍ സീറോ മലങ്കര കത്തോലിക്കാ കത്തീഡ്രല്‍ ആഡിറ്റോറിയത്തില്‍ വച്ച് (1500 DePaul Street, Elmont, NY 11003) നടത്തപ്പെടുന്നു.
കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഗ്രൂപ്പ് ഡാന്‍സ് മത്സരവും നടത്തപ്പെടുന്നു. ഫോമാ ന്യൂയോര്‍ക്ക് റീജിയന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഡാന്‍സ് കോമ്പറ്റിഷന്‍ നടത്തുന്നത്. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി ആയിരം ഡോളറും (First Prize: $1,000) രണ്ടാം സമ്മനമായി എഴുന്നൂറ്റി അന്‍പത് ഡോളറും (Second Prize: $750) മൂന്നാം സമ്മനമായി അഞ്ഞൂറ് ഡോളറും (Third Prize: $500) നല്‍കുന്നതാണ്. ജൂണ്‍ 6 ശനിയാഴ്ച്ച ഉച്ചക്ക് ശേഷം 3 മണി മുതല്‍ മത്സരം ആരംഭിക്കും.
മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് താഴെ പറയുന്ന നിബന്ധനകള്‍ ബാധകമാണ്. (1) ഒരു ഗ്രൂപ്പില്‍ 6 മുതല്‍ 8 വരെ പേര്‍ക്ക് പങ്കെടുക്കാവുന്നതാണ് (2) പങ്കെടുക്കുന്നവര്‍ പതിമൂന്നു വയസ്സോ അതിനു മുകളിലോ പ്രായമുള്ളവരായിരിക്കണം (3) ഒരു ഡാന്‍സ് 6 മുതല്‍ 8 വരെ മിനുട്ട് സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണം (4) ബോളിവുഡ്, ഇന്ത്യന്‍ ക്ലാസിക്കല്‍, നാടോടി നൃത്തം, സമകാലീന നൃത്തം, ഹിപ്പ്-ഹോപ്പ്, ജാസ്സ് എന്നീ വിഭാഗത്തില്‍പ്പെടുന്ന ഏതെങ്കിലും ഒരു ഡാന്‍സ് അവതരിപ്പിക്കണം (5) പങ്കെടുക്കുന്ന ഓരോ ടീമും നൂറു ഡോളര്‍ ($100) നല്‍കി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ് (6) ഏപ്രില്‍ 30-ന് മുമ്പായി ടീമിന്റെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടേണ്ട നമ്പറുകള്‍ (1) Dr. Bindu Thomas – (347) 993-9113 (2) Pinky Ann Thomas – (718) 790-3658.
The Foma New York Metro Region Group Dance Competition and Regional Convention will be held on Saturday, June 6th in Elmont.













