ന്യൂസീലാന്‍ഡില്‍ റോക്ക് ഫിഷിംഗിനിടെ കടലില്‍ കാണാതായ മലയാളിയുടെ ശരീരാവശിഷ്ടങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

ന്യൂസീലാന്‍ഡില്‍ റോക്ക് ഫിഷിംഗിനിടെ കടലില്‍ കാണാതായ മലയാളിയുടെ ശരീരാവശിഷ്ടങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

കൊച്ചി: ന്യൂസീലാന്‍ഡില്‍  റോക്ക് ഫിഷി ങ്ങിനിടെ കടലില്‍ കാണാതായ മലയാ ളിയുടെ ശരീരാവശിഷ്ടങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി.
ഫങ്കാരെ ഹെഡ്സിലെ തൈഹരൂര്‍ കടലിടു ക്കില്‍ 2024 മേയ് ഒന്നിന്കാ ണാതായ  ഫെര്‍സില്‍ ബാബു(36) ന്റെ മൃതദേ ഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.

ഫെര്‍സില്‍ ബാബു ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാറിനൊപ്പം തീരത്തെ പാറക്കെട്ടില്‍ നിന്നു ചൂണ്ടയിട്ടപ്പോള്‍ കടലില്‍ വീഴുകയായിരുന്നു.. ശരത് കുമാറിന്റെ മൃതദേഹം തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ കണ്ടെത്തി.

വിപുലമായ തിരച്ചില്‍ നടത്തിയെങ്കിലും ഫെര്‍സിലിനെ കണ്ടത്താനായിരുന്നില്ല. തുടര്‍ന്ന് 2024 ഡിസംബര്‍ 24ന് ലഭിച്ച അസ്ഥികൂടം ഫെര്‍സിലിന്റേതാകാമെന്ന നിഗമനത്തെ തുടര്‍ന്ന്  ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു.

ഈ മാസം ആറിനാണ്  പരിശോധനാഫലം വന്നത്. ഫെര്‍സിലിന്റേതാണെന്ന് സ്ഥിരീക രിച്ച വിവരം ന്യൂസീലന്‍ഡ് പൊലീസ് ബന്ധു ക്കളെ ഔദ്യോഗികമായി അറിയിച്ചു. ദുബാ യില്‍ ജോലി ചെയ്തിരുന്ന ഫെര്‍സില്‍, 2023 ജനുവരിയിലാണ് ന്യൂസീലന്‍ഡില്‍ നഴ്സായ തിരുവല്ല സ്വദേശിനി ആഷ്ലിയെ വിവാഹം കഴിച്ച് ന്യൂസിലാൻഡിൽ പോയത്. പുതിയ ജോലിയില്‍ പ്രവേശിക്കാനി രിക്കെയാണു അപകടം.

The remains of a Malayali man who went missing at sea while rock fishing in New Zealand have been found years later.


Share Email
LATEST
Top