ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടര്‍ന്നു ലോകത്തുടലെടുത്തിട്ടുളള സാമ്പത്തീക പ്രതിസന്ധിയില്‍ നിന്നും കരയറാന്‍ ലോകം ഏറെ കാത്തിരിക്കേണ്ടി വരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാജ്യസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. പശ്ചിമേഷ്യയിലെ നിലവിലുള്ള പ്രതിസന്ധി ആഗോള സമ്പദ്വ്യവസ്ഥയെ പിടിച്ചുകുലുക്കി. നീണ്ടു നില്‍ക്കുന്ന സംഘര്‍ഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കി
ഇപ്പോള്‍ നാലാഴ്ച്ചയിലേറെയായി തുടരുന്ന യുദ്ധം വലിയ ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നും പ്രധാന വ്യാപാര പാതകളെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യയില്‍ അതിന്റെ ആഘാതം പരിമിതപ്പെടുത്തുന്നതിന് തുടര്‍ച്ചയായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി ഉറപ്പുനല്‍കി. നമ്മുടെ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം ശക്തമാണെന്നും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും പൂര്‍ണ ഗൗരവത്തോടെ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
അവശ്യവസ്തുക്കളുടെ കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പ്പിനും എതിരെ വേഗത്തില്‍ നടപടിയെടുക്കാനും ദരിദ്രര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വേണ്ടി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
The world will take a long time to recover from the economic crisis in the Middle East: Prime Minister











