ന്യൂയോർക്കിലെ ആദ്യകാല മലയാളികളിൽ ഒരാളായ തിയോബാൾഡ്പെരേര അന്തരിച്ചു

ന്യൂയോർക്കിലെ ആദ്യകാല മലയാളികളിൽ ഒരാളായ തിയോബാൾഡ്പെരേര അന്തരിച്ചു

ന്യൂയോർക്കിലെ ആദ്യകാല മലയാളികളിൽ ഒരാളായ തിയോബാൾഡ്
പെരേര (91) അന്തരിച്ചു. മാർച്ച് പതിനേഴ് രാത്രി ലോങ്ങ് ഐലൻഡ്
വെസ്റ്റ്ബറിയിലെ സ്വവസതിയിൽ വെച്ചായിരുന്നു മരണം. ഭാര്യ സൂസൻ,
മക്കൾ സുതി, സീമ എന്നിവർ സമീപത്തുണ്ടായിരുന്നു. ചരമ
ശുസ്രൂഷകളും കർമ്മങ്ങളും ക്രമപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

അമേരിക്കൻ മലയാളി ക്രൈസ്തവരുടെ ആദ്യ സംഘടനകളിൽ ഒന്നായ
ഇന്ത്യ കാത്തലിക് അസോസിയേഷന്റെ ആദ്യകാല അംഗവും
പ്രവർത്തകരിൽ ഒരാളുമായിരുന്ന തിയോബാൾഡ് ഇന്ത്യ ലാറ്റിൻ
കാത്തലിക് അസോസിയേഷന്റെ സ്ഥാപകനേതാവും ഗ്രെയ്റ്റർ ന്യൂ
യോർക്ക് കേരളം സമാജത്തിന്റെ ആദ്യകാല സഹായിയും ന്യൂ
യോർക്ക് സീറോ മലങ്കര കമ്മ്യൂണിറ്റിയുടെ സഹകാരിയും
ആയിരുന്നു.

മക്കൾ സുതി സൈമൺ, സീമാ പാൽമെർസൺ. മരുമക്കൾ: സാജു
സൈമൺ, ജോസെഫ് പാൽമെർസൺ. ചെറുമക്കൾ: റഫായേൽ
പാൽമെർസൺ, ദിവ്യ പാൽമെർസൺ, സെയ്ജ് പാൽമെർസൺ,
റെവണി സൈമൺ, ഡാനിക സൈമൺ.

Share Email
LATEST
More Articles
Top