കുവൈറ്റ് സിറ്റി: അമേരിക്കയുടെ എഫ് 15 യുദ്ധവിമാനങ്ങൾ കുവൈറ്റ് വ്യോമ സേന യുടെ പൈലറ്റ് അബദ്ധത്തിൽ വെടി വെച്ചി ട്ടതെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസ മാണ് ഇറാക്കുമായുള്ള വ്യോമ സംഘർഷ ത്തി നിടെ കുവൈറ്റിൽ മൂന്ന് അമേരിക്കൻ യുദ്ധ വിമാനങ്ങൾ തകർന്നു വീണത്. ഇതിനു പിന്നാലെ വിമാനം തകർത്തത് തങ്ങളാ ണെന്ന അവകാശ വാദവുമായി ഇറാൻ രംഗത്ത് വരികയും ചെയ്തിരുന്നു.
എന്നാൽ തുടർന്നു നടന്ന പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ് അമേരിക്കൻ നിർമ്മിത കുവൈറ്റ് യുദ്ധവിമാനത്തിന്റെ പൈലറ്റ് മൂന്ന് അമേരിക്കൻ എഫ്-15 വിമാന ങ്ങളെ അബദ്ധത്തിൽ വെടിവെച്ചിട്ടതായി വ്യക്തമാക്കിയത്
വാൾസ്ട്രീറ്റ് ജേർണലാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഈ സംഭവം പശ്ചിമേഷ്യൻ യുദ്ധമുഖത്തെ വലിയൊരു പിഴവായാണ് കണക്കാക്കപ്പെടുന്നത്. യുദ്ധത്തിന്റെ മൂന്നാം ദിവസം, അമേരിക്കൻ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന കുവൈ റ്റിലേക്ക് ഇറാൻ മിസൈലുകളും ഡ്രോണു കളും തൊടുത്തുവിട്ട സമയത്താണ് ഈ ദാരുണമായ സംഭവം നടന്നത്.
അമേരിക്കൻ ഉദ്യോഗസ്ഥൻ നൽകുന്ന റിപ്പോർട്ട് പ്രകാരം, കുവൈറ്റ് വ്യോമ സേനയുടെ എഫ്/എ-18 ഹോർനെറ്റ് വിമാനത്തിലെ പൈലറ്റ് അബദ്ധത്തിൽ തൊടുത്ത മൂന്ന് മിസൈലുകളാണ് അമേരിക്കൻ വിമാനങ്ങളെ തകർത്തത്. കുവൈറ്റ് ആകാശത്ത് വെച്ച് തകർന്നു വീണ മൂന്ന് വിമാനങ്ങളിലെയും പൈലറ്റു മാരും മറ്റ് ജീവനക്കാരും പാരഷൂട്ട് ഉപയോ ഗിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു.
മിസൈൽ പതിച്ചതിനു പിന്നാലെ അമേരിക്കൻ എഫ്-15 വിമാനത്തിന്റെ വാൽഭാഗത്ത് തീപിടിച്ച് പുകയോടെ താഴേക്ക് പതിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടക്കത്തിൽ, കുവൈറ്റിന്റെ ഭൂതല വ്യോമപ്രതിരോധ സംവിധാനമാണ് വിമാനങ്ങളെ വെടിവെ ച്ചിട്ടതെന്നാണ് യുഎസ് സെൻട്രൽ കമാ .ൻഡ് അറിയിച്ചിരുന്നത്. എന്നാൽ പുതിയ അന്വേഷണം കുവൈറ്റ് വിമാനത്തിന്റെ പങ്കിലേക്ക് വിരൽചൂണ്ടുന്നു.
സംഭവത്തിൽ കുവൈറ്റ് ഭരണകൂടം ഖേദം പ്രകടിപ്പിക്കുകയും പ്രത്യേക അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ, കുവൈറ്റിൽ തകർന്നുവീണ അമേരിക്കൻ വിമാനം തങ്ങൾ വെടിവെച്ചിട്ടതാണെന്ന് ഇറാൻ സൈന്യം അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ സംഭവം ശത്രുക്കളുടെ ആക്രമണം മൂലമല്ലെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി. ഇറാന്റെ ഡ്രോണുകളെ തടയാൻ ശ്രമിക്കു ന്നതിനി ടെയാണ് ഈ പിഴവ് സംഭവിച്ചതെന്നാണ് സൂചന.
Three US warplanes crashed in Kuwait due to Kuwaiti fighter pilot error, report says













