ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രിസിങ്ക് ചെയറായി ടോം വിരിപ്പന്‍

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രിസിങ്ക് ചെയറായി ടോം വിരിപ്പന്‍

ഫോര്‍ട്ട് ബെന്‍ഡ് : ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രിസിങ്ക് ചെയറായി ടോം വിരിപ്പന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഈ വിജയത്തോടെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ചുക്കാന്‍ പിടിക്കും.

ടെക്‌സസ് കണ്‍സര്‍വേറ്റീവ് ഫോറത്തിന്റെ പ്രസി ഡന്റായ ടോം വിരിപ്പനു പ്രാദേശിക റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ അതിശക്തമായ പിന്തുണാണ് പ്രിസിങ്ക്റ്റ് ചെയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ ഇടയായത്. തനിക്കു പിന്തുണ നല്‍കിയ റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും ടോം നന്ദി രേഖപ്പെടുത്തി.

പ്രാദേശിക വോട്ടര്‍മാരുമായി ബന്ധം ശക്തിപ്പെടുത്തുകയും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുകയാണഅ പ്രധാന ഉത്തരവാദിത്വം. കൂടാതെ ഇതോടൊപ്പം, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ടോം വിരിപ്പന്‍ അംഗമായി സേവനം അനുഷ്ഠിക്കും.

കണ്‍സര്‍വേറ്റീവ് മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും താഴേ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുള് ശ്രമങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്നു ടോം വ്യക്തമാക്കി. ടോമിന്റെ വിജയം ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്നാണ് അംഗങ്ങളുടെ അഭിപ്രായം.

Tom Virippan elected as Republican precinct chair in Fort Bend County

Share Email
Top