ഇറാനെതിരായ യുദ്ധം ഒരുമാസം വരെ നിന്നു നിന്നേക്കാം : സൂചന നൽകി ട്രംപ് 

ഇറാനെതിരായ യുദ്ധം ഒരുമാസം വരെ നിന്നു നിന്നേക്കാം : സൂചന നൽകി ട്രംപ് 

വാഷിങ്ടൻ: ഇറാൻ എതിരായ അമേരി ക്കയുടെയും .ഇസ്രയേലിന്റെയും സംയുക്ത സൈനിക നീക്കം ഒരുമാസം വരെ നീണ്ടു നിന്നെക്കാമെന്ന് സൂചന നൽകി അമേരി ക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടീഷ് പത്രമായ ഡെയിലി മെയിലിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

ഇറാൻ വലിയ രാജ്യമാണ്.  ഈ സാഹച ര്യത്തിൽ സൈനിക നടപടി പൂർത്തി യാ ക്കാൻ നാലാഴ്ച‌ വരെ സമയം എടു ത്തേ ക്കാമെന്ന്  പ്രസിഡന്റ്  ട്രംപ് പറഞ്ഞു. ഇറാനുമായി കൂടുതൽ ചർച്ചകൾക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞെങ്കിലും അതുടൻ സംഭവിക്കുമോ എന്ന് വ്യക്തമാ ക്കിയില്ല.. ഇറാനിൽ കൂടുതൽ നാശനഷ്ടം സംഭവിച്ചതായി അമേരിക്കൻ സേന അവ കാശപ്പെട്ടു 

ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) ആസ്ഥാനം തകർ ത്തതായി യുഎസ് സൈന്യം.  ഏറ്റവും ശക്തമായ സൈന്യം യുഎസി ന്റേതാണെ ന്നും, ഇപ്പോൾ ഇസ്ല‌ാമിക് റെവല്യൂ ഷണറി ഗാർഡ് കോർപ്സിന് ഒരു ആസ്ഥാനം ഇല്ലെന്നും സൈനിക വക്താവ് പറഞ്ഞു. ഇന്നും യുദ്ധ അന്തരീക്ഷത്തിൽ യാതൊരു അയവും വന്നിട്ടില്ല 

ഇറാൻവടക്കൻ ഇസ്രയേലിലേക്ക് വിട്ട ഒരു റോക്കറ്റിനെ തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. മറ്റ് ചില റോക്കറ്റുകൾ ജനവാസമില്ലാത്ത തുറസ്സായ സ്ഥലങ്ങളിൽ പതിച്ചതായും സൈന്യം വ്യക്തമാക്കി.  ലെബനൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഡ്രോൺ-റോക്കറ്റ് ആക്രമ ണ മുന്നറിയിപ്പ് നൽകുന്ന സൈറ ണുകൾ ഇപ്പോഴും മുഴങ്ങി ക്കൊണ്ടി രിക്കുകയാണ്.

ഇറാഖിലെ ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള അമേരിക്കയുടെ വിക്ടോറിയ ബേസിനുള്ളിൽ. ഇറാൻ  തൊടുത്ത ഡ്രോൺ വീണതായി സ്ഥിരീകരിച്ചു. ഇവിടെ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ അൽ ജസീറ ഈ ദൃശ്യങ്ങൾ സ്‌ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ഡ്രോണുകളാണ് ഈ സൈനിക താവളത്തെ ലക്ഷ്യം വച്ചത്. ഇതിൽ ഒരു ഡ്രോൺ താവളത്തിനുള്ളിൽ പതിക്കുകയായിരുന്നു.

Trump hints war with Iran could last up to a month

Share Email
LATEST
Top