ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതിന് ആരുടേയും സഹായം വേണ്ട: ട്രംപ്

ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതിന് ആരുടേയും സഹായം വേണ്ട: ട്രംപ്

വാഷിംഗ്ടണ്‍: ഇറാന്‍ ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കപ്പല്‍ ഗതാഗതം പ്രതിസന്ധിയിലായ ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതിന് അമേരിക്കയ്ക്ക് ആരുടേയും സഹായം വേണ്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നേരത്തെ മറ്റു രാജ്യങ്ങളുടെ സൈനീക സഹായങ്ങള്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് ആരും കാര്യമായി അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതിനു പിന്നാലെയാണ് ട്രംപ് ഇത്തരമൊരു നിലപാടുമായി രംഗത്തു വന്നത്. തന്ത്രപ്രധാനമായ ജലപാത സുരക്ഷിതമാക്കാന്‍ വാഷിംഗ്ടണിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ട്രംപ് ഇന്നു പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കടലിടുക്ക് ഇറാന്‍ ഉപരോധിച്ചതോടെ എണ്ണ നീക്കം തടസപ്പെടുകയും ആഗോള ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുകയും ചെയ്തിരുന്നു ഇതിനി പിന്നാലെയാണ് ട്രംപ് ലോക രാജ്യങ്ങളോട് ഇടപെടല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്്രതികരണം ലഭിക്കാതെ വന്നതോടെയാണ് ഞങ്ങള്‍ക്ക് ആരുടേയും സഹായം ആവശ്യമില്ലെന്ന നിലപാടിലേക്ക്് മാറിയത്. ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമാണ് ഞങ്ങള്‍. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം ഞങ്ങള്‍ക്കുണ്ട്-ട്രംപ് പറഞ്ഞു.

രണ്ട് ദിവസം മുമ്പ്, ട്രംപ് ലോകരാജ്യങ്ങളോട് ഹോര്‍മുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകള്‍ വിന്യസിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ജര്‍മ്മനി, സ്‌പെയിന്‍, ഇറ്റലി എന്നിവയുള്‍പ്പെടെ പ്രധാന യുഎസ് സഖ്യകക്ഷികള്‍ അഭ്യര്‍ത്ഥന നിരസിച്ചു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് വാഷിംഗ്ടണോ ഇസ്രായേലോ ബെര്‍ലിനുമായി കൂടിയാലോചിച്ചിട്ടില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പറഞ്ഞു.

Trump: No one needs help to open Strait of Hormuz

Share Email
LATEST
More Articles
Top