ഇറാനെതിരേ സൈനീക നടപടിക്ക് ആദ്യം പ്രേരണ നല്കിയത് പ്രതിരോധ സെക്രട്ടറിയെന്ന് ട്രംപ്

ഇറാനെതിരേ സൈനീക നടപടിക്ക് ആദ്യം പ്രേരണ നല്കിയത് പ്രതിരോധ സെക്രട്ടറിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനെതിരേ സൈനീക നടപടിക്ക് ആദ്യം പ്രേരണ നല്കിയത് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയെന്ന വെളിപ്പെടുത്തലുമായി ട്രംപ് യുദ്ധം നാലാം ആഴ്ച്ചയിലേക്ക് കടക്കുമ്പോഴാണ് ട്രംപ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.
തിങ്കളാഴ്ച യ ടെന്നസിയില്‍ നടന്ന ഒരു വട്ടമേശ സമ്മേളനത്തിലാണ് ഇറാനെതിരേ സൈനിക നടപടിക്ക് വേണ്ടി ആദ്യം പ്രേരിപ്പിച്ചത് തന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.

പീറ്റ് ഹെഗ്‌സെത്തിനെഒപ്പമിരുത്തിക്കൊണ്ടാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്.
ഇതിനിടെ ഇറാനുമായി അമേരിക്ക എന്തിനാണ് യുദ്ധം നടത്തിയതെന്നു ഇറാന്‍ ഭരണകൂടത്തിലെ രണ്ടു പേരോടു ചോദിച്ചാല്‍ കൃത്യമായ ഒരു അഭിപ്രായം പറയാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്ക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനായി നമുക്ക് ഇടപെടല്‍ നടത്തമെ ന്നായിരുന്നു പ്രതിരോധ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്.

നാലാ ആഴ്ച്ചയിലേക്ക് യുദ്ധം കടന്നതോടെ പ്രതിരോധ സെക്രട്ടറിയെ ഒറ്റപ്പെടുത്തുന്ന നിലപാടാണോ ട്രംപ് കൈക്കൊള്ളുന്നതെന്ന ചോദ്യവും ഉയരുന്നു. ഗള്‍ഫിലുടനീളം ഇറാന്‍ നടത്തിയ പ്രത്യാക്രമണം അപ്രതീക്ഷിതമായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു . എന്നാല്‍ ഇറാന്റെ പ്രതികാര നടപടികളെക്കുറിച്ചുള്ള ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ ട്രംപിന്റെ വാദത്തിനു വിപരീതമാണ്.

Trump says defense secretary was the first to push for military action against Iran

Share Email
Top