ഹോര്‍മൂസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യണമെന്നു ഇറാന് ട്രംപിന്റെ അന്ത്യശാസന

ഹോര്‍മൂസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യണമെന്നു ഇറാന് ട്രംപിന്റെ അന്ത്യശാസന

വാഷിംഗ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മൂസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് ഇറാന്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ അതിഭീകരമായ പ്രതികരണം നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മൈനുകള്‍ സ്ഥാപിക്കുകയോ അത് നീക്കം ചെയ്യാന്‍ തയാറാകാതിരിക്കുകയോ ചെയ്താല്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ സമാനതകള്‍ ഇല്ലാത്തതായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

ഇറാന്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അവര്‍ നീക്കം ചെയ്യുകയാണെങ്കില്‍ അത് ആ രാജ്യത്തിന് തന്നെ ശരിയായ ചുവടുവയ്പ്പായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്, പരമ്പരാഗത നാവിക സേനയോടൊപ്പം ഉള്‍ക്കടലിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണവും. ഉള്‍ക്കടലിലൂടെ കടന്നുപോകുന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും കപ്പലുകളെയും ടാങ്കറുകളെയും ആക്രമിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നേരത്തെ ഭീഷണയും മുഴക്കിയിരുന്നു.
Trump’s ultimatum: If mines have been placed in the Strait of Hormuz, they must be removed

Share Email
Top