ടെന്നസിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം: രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ടെന്നസിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം: രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ടെന്നസി: യുഎസിലെ ടെന്നസിയില്‍ സ്‌കൂള്‍ ബസ് ഉള്‍പ്പെടെ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു സ്‌കൂള്‍ കുട്ടികള്‍ മരണപ്പെട്ടു. ഫീല്‍ഡ് ട്രിപ്പിനിടെയാണ് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടത്. മോണ്ട്‌ഗോമറി കൗണ്ടിയിലെ കെന്‍വുഡ് മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപക ടത്തില്‍പ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. ടെന്നസി ഹൈവേ പെട്രോള്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരം കരോള്‍ കൗണ്ടിയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നുവാഹനങ്ങളാണ് ഉള്‍പ്പെട്ടത്. ഇതില്‍ സ്‌കൂള്‍ ബസ് കൂടാതെ ടെന്നസി ഗതാഗത വകുപ്പിന്റെ ഡംപ് ട്രക്ക് മറ്റൊരു വാഹനം എന്നിവയായാണ് ഉള്‍പ്പെട്ടത്.

അപകടത്തെക്കുറിച്ചുളള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളു. സ്‌കൂള്‍ ബസിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസില്‍ മൊത്തം 25 വിദ്യാര്‍ഥികളും അഞ്ച് മുതിര്‍ന്നവരും ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട ഡംപ് ട്രക്കില്‍ രണ്ട് പേരും ട്രെയില്‍ബ്ലേസറില്‍ ഒരാളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ നാഷ് വില്‍, ഡിക്‌സണ്‍, മെംഫിസ് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട വിദ്യാര്‍ഥികളുടെ വിവരങ്ങളോ പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

Two schoolchildren die in Tennessee car crash

Share Email
LATEST
Top