അമേരിക്കൻ  അന്തർവാഹിനി ഇറാന്റെ യുദ്ധകപ്പൽ തകർത്തു: 87 പേർ കൊല്ലപ്പെട്ടു

അമേരിക്കൻ  അന്തർവാഹിനി ഇറാന്റെ യുദ്ധകപ്പൽ തകർത്തു: 87 പേർ കൊല്ലപ്പെട്ടു

കൊളംബോ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് അന്തര്‍വാഹിനിയുടെ ആക്രമണ ത്തില്‍ ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു.   87 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യൻ മഹാ സമുദ്ര ത്തിൽ  ശ്രീലങ്കയുടെ തെക്കന്‍ തീരത്തി നടുത്ത് യു എസ്  അന്തര്‍വാഹിനി ഇറാനി യന്‍ കപ്പലില്‍ ആക്രമണം നടത്തിയതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെ ഗ്സെത്ത് സ്ഥിരീ കരിച്ചിരുന്നു. 

ശ്രീലങ്കയില്‍ നിന്ന് ഏകദേശം 40 നോട്ടി ക്കല്‍ മൈല്‍ അകലെ ആക്രമണത്തില്‍ മുങ്ങിയ ഐആര്‍ഐഎസ് ദേനയില്‍  180 പേര്‍ ഉണ്ടായിരുന്നുവെന്നാണ് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ഹെറാത്ത് പാര്‍ലമെ ന്റിനെ അറിയിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന നാവിക അഭ്യാസത്തില്‍ പങ്കെടുത്ത്  മടങ്ങുന്നതിനിടെയാണ് ഇറാന്‍ യുദ്ധക്ക പ്പലിന് നേരെ ആക്രമണം ഉണ്ടായത്. 

32 പേരെ രക്ഷപ്പെടുത്തിയതായും നിരവധി മൃതദേഹങ്ങള്‍ കടലില്‍ നിന്ന് കണ്ടെ ടുത്തതായും ശ്രീലങ്കന്‍ അധികൃതര്‍ പറ ഞ്ഞു. പരിക്കേറ്റവര്‍ തെക്കന്‍ തുറമുഖ നഗരമായ ഗാലെയിലെ സര്‍ക്കാര്‍ ആശു പത്രിയില്‍ ചികിത്സയിലാണ്

 US submarine hits Iran ship near Lanka, 

Share Email
Top