വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ ആണവ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് അമേരിക്ക. മണിക്കൂറില്‍6 ,000 മൈല്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഈ മിസൈലിന് മണിക്കൂറില്‍ 15,000 മൈലിലധികം വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും.
ഇതോടെ മിനിറ്റുകള്‍ക്കുള്ളില്‍ ഭൂഖണ്ഡങ്ങള്‍ കടന്ന് ലക്ഷ്യസ്ഥാനത്ത് എത്താന്‍ മിസൈലിനു ജപ്പാനിലെ ഹിരോഷിമയില്‍ പ്രയോഗിച്ച ആറ്റം ബോംബിനേക്കാള്‍ 20 മടങ്ങ് പ്രഹരശേഷിയുള്ള യുദ്ധമുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ഈ ആണപ മിസൈല്‍ പരീക്ഷണം ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞു.
ചൊവ്വാഴ്ച രാത്രി കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്നാണ് യുഎസ് എയര്‍ഫോഴ്‌സ് ഗ്ലോബല്‍ സ്‌ട്രൈക്ക് കമാന്‍ഡ് മിസൈല്‍ വിക്ഷേപി ച്ചതെന്ന് യുഎസ് സ്‌പേസ് ഫോഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. ആയുധങ്ങള്‍ ഘടിപ്പി ക്കാത്ത നിലയിലായിരുന്നു പരീക്ഷണം. രണ്ട് ടെസ്റ്റ് റീ-എന്‍ട്രി വെഹിക്കി ളുകള്‍ മിസൈലില്‍ സജ്ജീകരിച്ചിരുന്നു. നിലവില്‍ പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ ഷങ്ങളുമായി ഈ പരീക്ഷണത്തിന് ബന്ധമില്ലെന്നും കാലങ്ങളായി തുടരുന്ന പതിവ് പരീക്ഷണങ്ങളുടെ ഭാഗമാണിതെന്നുമാണ് അമേരിക്കയുടെ വിശദീകരണം.
മിസൈല്‍ സംവിധാനത്തിലെ ഓരോ ഘടകങ്ങളുടെയും പ്രവര്‍ത്തനം വിലയിരുത്താന്‍ ജിടി 255 എന്ന ഈ പരീക്ഷണം സഹായിച്ചതായി 576-ാം ഫ്‌ലൈറ്റ് ടെസ്റ്റ് സ്‌ക്വാഡ്രണ്‍ കമാന്‍ഡര്‍ ലെഫ്റ്റനന്റ് കേണല്‍ കാരി റേ പറഞ്ഞു.
വ്യത്യസ്ത ദൗത്യങ്ങളിലൂടെ മിസൈലുകളുടെ ശേഷി നിരന്തരം വിലയിരുത്തുന്നത് രാജ്യത്തിന്റെ ആണവ പ്രതിരോധ സംവിധാനത്തിന്റെ സജ്ജീകരണം ഉറപ്പാക്കാന്‍ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ തന്ത്രപ്രധാനമായ ആണവ കരുത്തിന്റെ നട്ടെല്ലാണ് മിനുട്ട്മാന്‍ 111 മിസൈലുകള്‍.
US tests nuclear-capable intercontinental ballistic missile 'Minuteman 111'












