മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളില്‍ നിന്നും അമേരിക്കന്‍ പൗരന്‍മാര്‍ ഉടന്‍ മടങ്ങണമെന്ന ജാഗ്രതാ നിര്‍ദേശം നല്കി യുഎസ്

മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളില്‍ നിന്നും അമേരിക്കന്‍ പൗരന്‍മാര്‍ ഉടന്‍ മടങ്ങണമെന്ന ജാഗ്രതാ നിര്‍ദേശം നല്കി യുഎസ്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്കി യുഎസ്. ഈ രാജ്യങ്ങളിലെ നിലവിലെ സാഹചര്യത്തില്‍ അമേരിക്കന്‍ പൗരന്‍മാര്‍ സുരക്ഷിതര ല്ലെന്നും അടിയന്തിരമായി ലഭ്യമായ യാത്രാ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഈ രാജ്യങ്ങളില്‍ നിന്നും മടങ്ങണമെന്നുമുള്ള നിര്‍ദേശമാണ് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നല്കിയിട്ടുള്ളത്.

ബഹ്റൈന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, വെസ്റ്റ് ബാങ്ക്, ഗാസ, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമന്‍ എന്നിവിടങ്ങളില്‍ ഉള്ള അമേരിക്കന്‍ പൗരന്‍മാര്‍ അവിടെ നിന്നും മടങ്ങണമെന്ന നിര്‍ദേശമാണ് നല്കിയിട്ടുള്ളത്. ചരുക്കു ഗതാഗത സംവിധാനങ്ങളില്‍ കൂടെ ആണെങ്കിലും അവിടെ നിന്നും മടങ്ങണമെന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കോണ്‍സുലാര്‍ കാര്യങ്ങള്‍ക്കായുള്ള ഉന്നത ഉദ്യോഗസ്ഥന്‍ എക്സ് പോസ്റ്റിലൂടെ യുഎസ് പൗരന്മാരോട് ആവശ്യപ്പെട്ടു.

വാണിജ്യ മാര്‍ഗങ്ങളിലൂടെ മടങ്ങാന്‍ ലക്ഷ്യമിടുന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സഹായം ആവശ്യമുള്ള അമേരിക്കക്കാര്‍, +1-202-501-4444 (വിദേശത്ത് നിന്ന്) ലും +1-888-407-4747 (യുഎസില്‍ നിന്നും കാനഡയില്‍ നിന്നും) ലും എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുക. അടുത്തുള്ള യുഎസ് എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റുകള്‍ ലഭിക്കുന്നതിന് http://step.state.gov-ല്‍ പരിശോ ധിക്കണമെന്നും അസിസ്റ്റന്റ് സെക്രട്ടറി മോറ നാംദാര്‍ വ്യക്തമാക്കി.

യുഎസ്, ഇസ്രായേല്‍ സൈനിക നടപടികള്‍ക്ക് മറുപടിയായി മിഡില്‍ ഈസ്റ്റിലുടനീളമുള്ള രാജ്യങ്ങളില്‍ പ്രത്യേകിച്ച് യുഎസ് സൈനീക താവളങ്ങളുള്ള രാജ്യങ്ങളെ ഇറാന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തര സന്ദേശം നല്കിയിട്ടുള്ളത്.

US warns American citizens to leave Middle East countries immediately

Share Email
LATEST
More Articles
Top