ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ വക 15 ഇന നിബന്ധനകള്‍: ഇറാന്‍ അംഗീകരിക്കുമോ

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ വക 15 ഇന നിബന്ധനകള്‍: ഇറാന്‍ അംഗീകരിക്കുമോ

ന്യൂയോര്‍ക്ക്: നാലാം ആഴ്ച്ചയിലേക്ക് പ്രവേശിച്ച ഇറാനുമായുള്ള യുദ്ധം അവസാ നിപ്പിക്കുന്നതിനായി 15 ഇന ഉപാധികള്‍ മുന്നോട്ടുവെച്ച് അമേരിക്ക. എന്നാല്‍ അമേരിക്കയുടെ ഈ ഉപാധികൾ ഇറാൻ അംഗീകരിക്കുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

നിബന്ധനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആണവ പദ്ധതിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ഏര്‍പ്പെടുത്തണമെന്നതാണ്. കൂടാതെ  ഹോര്‍മുസ് കടലിടുക്കു വഴിയുള്ള കപ്പല്‍ ഗതാഗതം സുഗമമാക്കു ന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണ മെന്നും നിര്‍ദേശമുണ്ട്. പാകിസ്ഥാന്‍ വഴിയാണ് അമേരിക്ക ഇറാനിലേക്ക് നിര്‍ദേശങ്ങള്‍ കൈമാറിയതെന്നാണ് വിവരം.

അമേരിക്ക മുന്നോട്ടുവെച്ച നിബന്ധന കളുടെ അടിസ്ഥാനത്തില്‍ അമേരിക്കയും ഇറാനും ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്നും പരസ്പരം ചര്‍ച്ച നട ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാ ക്കുന്നു. ഇറാനിയന്‍ മണ്ണിലെ ഏതൊരു യുറേനിയം സമ്പുഷ്ടീകരണവും അവസാ നിപ്പിക്കാനും ഇസ്രയേലും അമേരിക്കയും പറയുന്ന സമ്പുഷ്ട വസ്തുക്കള്‍ കൈമാ റാനും നിബന്ധനയില്‍ പറയുന്നു.

ഹോര്‍മുസ് കടലിടുക്ക് വഴി എണ്ണ കൊണ്ടു പോകുന്നത് ഇറാന്‍ തടഞ്ഞതോടെ എണ്ണവില കുതിച്ചു ഉയരുകയാണ് . ഈ പശ്ചാത്തലത്തിലാണ് ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യം അമേരിക്ക മുന്നോട്ടുവെച്ചത്. ഇതില്‍ പുരോഗതി ഉണ്ടായാല്‍ ഇറാന് മേലുള്ള എല്ലാ ഉപരോധങ്ങളും അമേരിക്ക അവസാനിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

US’s 15-point conditions to end war with Iran: Will Iran accept them?

Share Email
LATEST
Top