2000 നാവികരേയും വഹിച്ചുകൊണ്ട് യുഎസ്എസ് ട്രിപ്പോളി യുദ്ധ മേഖലയിലേക്ക്

2000 നാവികരേയും വഹിച്ചുകൊണ്ട് യുഎസ്എസ് ട്രിപ്പോളി യുദ്ധ മേഖലയിലേക്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ സേനയുടെ പടുകൂറ്റന്‍ യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളി യുദ്ധ മുഖത്തേയ്ക്ക്. നിലവില്‍ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ ഉപരോധം തകര്‍ക്കാനായി യുഎസ്എസ് ട്രിപ്പോളി വരുന്നതോടെ സാധിക്കുമോ എന്നതാണ് മിഡില്‍ ഈസ്റ്റില്‍ ഉയരുന്ന ചോദ്യം.

31ാമത് മറൈന്‍ എക്‌സ്‌പെഡിഷണറി യൂണിറ്റിലെ (ങഋഡ) 2000ത്തിലധികം നാവികരെയും വഹിച്ചുകൊണ്ട് 50,000 ടണ്‍ ഭാരമുള്ള യുഎസ്എസ് ട്രിപ്പോളി എന്ന കപ്പല്‍ അടുത്ത ആഴ്ച വടക്കന്‍ അറേബ്യന്‍ കടലിലെ യുദ്ധക്കളത്തില്‍ പ്രവേശിക്കുമ്പോള്‍, നിലവിലെ സംഘര്‍ഷത്തിന്റെ നിര്‍ണായക വഴിത്തിരിവായേക്കും.

യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ കഴിയുന്ന കൂറ്റന്‍ കപ്പല്‍ നിലവില്‍ ശ്രീലങ്കയുടെ തെക്ക് ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ്, യുഎസ്എസ് ട്രിപ്പോളിക്ക് 844 അടി നീളമുണ്ട് . എഫ്-35, എംവി-22 ഓസ്‌പ്രേ, എംഎച്ച്60എസ് സീഹോക്ക് ഹെലികോപ്റ്ററുകള്‍ എന്നിവ വഹിക്കാന്‍ ഈ കപ്പലിനു കഴിയും. ഈ മാസം 23 ന്‌യുദ്ധക്കപ്പല്‍ യുദ്ധക്കളത്തില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതംം ഉറപ്പാക്കുന്നതിനും യുഎസ്എസ് ട്രിപ്പോളി ഉപയോഗിക്കപ്പെടാനുള്ള ശക്തമായ സാധ്യതയുണ്ട്.

USS Tripoli enters war zone carrying 2,000 sailors

Share Email
LATEST
Top