‘അതിജീവിതമാർക്കായി ഇനി ഒരു കപ്പും ഉയർത്തരുത്’, ഗണേഷല്ല മുഖ്യമന്ത്രിയാണ് നാണംകെട്ടതെന്ന് സതീശൻ; ‘ഉമ്മൻചാണ്ടി ചെയ്തത്‌ പോലെ രാജി ചോദിച്ചുവാങ്ങണം’

‘അതിജീവിതമാർക്കായി ഇനി ഒരു കപ്പും ഉയർത്തരുത്’, ഗണേഷല്ല  മുഖ്യമന്ത്രിയാണ് നാണംകെട്ടതെന്ന് സതീശൻ; ‘ഉമ്മൻചാണ്ടി ചെയ്തത്‌ പോലെ രാജി ചോദിച്ചുവാങ്ങണം’

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ സംഭവത്തിൽ നാണംകെട്ടത് ഗണേഷ് കുമാറല്ല, മറിച്ച് മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പരിഹസിച്ചു. അതിജീവിതമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇനി ഒരു കപ്പും മുഖ്യമന്ത്രി ഉയർത്തിപ്പിടിക്കരുത്. മുഖ്യമന്ത്രിയും സിപഎമ്മും ജനങ്ങൾക്ക് മുൻപിൽ പൂർണ്ണമായും തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഗണേഷ് കുമാറിനെതിരെ ആരോപണം ഉയർന്നപ്പോൾ രാജി ആവശ്യപ്പെട്ട പിണറായി വിജയന്റെ പഴയ നിലപാട് സതീശൻ ഓർമ്മിപ്പിച്ചു. അന്ന് രാജി ആവശ്യപ്പെട്ടവർ ഇന്ന് മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗണേഷ് കുമാറിനെതിരെ കേസെടുക്കണമെന്നും അദ്ദേഹത്തിന്റെ രാജി ചോദിച്ചുവാങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്, അത് പോലീസ് അന്വേഷണത്തിലൂടെ തെളിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരാതി നൽകുന്നത് ബിന്ദു മേനോന്റെ വ്യക്തിപരമായ കാര്യമാണെങ്കിലും ഒരു കുറ്റം നടന്നുവെന്ന് അറിഞ്ഞാൽ പോലീസ് ചെയ്യേണ്ട നടപടി എന്താണെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിന്റെ പ്രവൃത്തിയും വാക്കും ഒന്നാണെന്നും സതീശൻ അവകാശപ്പെട്ടു. വരും ദിവസങ്ങളിൽ യുഡിഎഫിന്റെ പ്രധാന പ്രചാരണ വിഷയം ഇതായിരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന മൃദുസമീപനം നിയമസഭയിലടക്കം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Share Email
LATEST
More Articles
Top