പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വീണ്ടും നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭര്‍തതാവ് ജോര്‍ജി ജോസഫ് സിപിഎം നേതൃത്വത്തിന് കത്തു നല്കി. കുടുംബപരമായ ാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മത്സരത്തില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്.
ഇന്നലെ ചേര്‍ന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയായി. യോഗത്തില്‍ പങ്കെടുത്ത തോമസ് ഐസക് ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി. ഭര്‍ത്താവ് ജോര്‍ജ് ജോസഫ് പാര്‍ട്ടി നേതാക്കളുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു.
വീണാ സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സിപിഎം സംസ്ഥാന നേതൃത്വമാണ്. 2016ലും 2021 ലും ആറന്‍മുളയില്‍ നിന്നും വീണ നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചിരുന്നു
Veena George’s husband writes to CPM leadership, requesting them not to field her













