ഓസ്റ്റിൻ: കഴിഞ്ഞദിവസം ഓ സ്റ്റിനിൽ കൂട്ട വെടിവെയ്പിൽ കൊല്ലപ്പെട്ട രണ്ടു പേരെ തിരിച്ചറിഞ്ഞു. രണ്ടുപേരും വിദ്യാർ ത്ഥിക ളാണ്. ടെക്സസ് സർവകലാ ശാലയി ലെ വിദ്യാർത്ഥിനിയായ 24 വയസ്സു ള്ള സവിത ഷാനും ടെക്സസ് ടെക്ക് യൂണി വേഴ്സി റ്റിയിലെ വിദ്യാർത്ഥിനിയായ 22 വയസ്സുള്ള റൈഡർ ഹാരിംഗ്ടണും ആണ് കൊല്ലപ്പെ ട്ടത്
ഓസ്റ്റിനിലെ കൂട്ട വെടിവയ്പ്പിനുള്ള കാരണ ങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുയാണെന്ന് പോലീസ് വ്യക്തമാക്കി. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോ ടെ യാണ് കൂട്ട വെടിവെപ്പ് നടന്നത് വെടിവ യ്പ്പിനു പിന്നിൽ തീവ്രവാദ ലക്ഷ്യം ഉണ്ടായി രുന്നോ എന്നതിനെക്കുറിച്ച് ഫെഡറൽ, പ്രാദേശിക ഏജൻസികൾ അന്വേഷണം തുടരുകയാണ്.
വെടിവയ്പിൽ ഒരു ഡസനിലധികം പേർക്ക് പരിക്കേ ൽക്കുകയും ചെയ്തു. പ്രതിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി യിരുന്നുഞായറാഴ്ച നടന്ന വെടിവയ്പിൽ പരിക്കേറ്റ മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണെന്നു ന ഓസ്റ്റിൻ പോലീസ് മേധാവി ലിസ ഡേവിസ് പറഞ്ഞു. വെടിവയ്പ്പിൽ ആകെ 14 പേർക്ക് പരിക്കേറ്റു
ഓസ്റ്റിനിലെ തിരക്കേറിയ ഡൗണ്ടൗൺ വെസ്റ്റ് സിക്‌സ്ത് സ്ട്രീറ്റിലെ ബാറിന് പുറത്ത് നടന്ന വെടിവയ്പ്പിന് പിന്നിലെ തീവ്രവാദ ലക്ഷ്യത്തെക്കുറിച്ച് അന്വേഷി ക്കുകയാണെന്ന് എഫ്ബിഐ വ്യക്ത മാക്കി.
സെനഗലിൽ ജനിച്ച അമേരിക്കൻ പൗര ത്വം ഉള്ള 53 വയസുകാരനായ എൻ ഡിയാഗ ഡയഗ്നെ ആണ് കൊലപാ തകം നടത്തിയത്.ടെക്സസിലെ പ്ലുഗർ വില്ലി ലാണ് പ്രതി താമസിച്ചിരു ന്നതെന്നു പോലീ സ് മേധാവി പറഞ്ഞു. ഇറാനെ കുറിച്ച് എഴുതിയ ഒരു ടീഷർട്ട് ധരിച്ചാണ് പ്രതി ആക്രമണത്തിന് എത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി
Victims killed in Austin mass shooting identified as search for motive continues













