സാക്രമെന്റോ സ്‌പോര്‍ട്‌സ് ആന്‍ഡ് ചാരിറ്റി ക്ലബില്‍ ‘ടീം വോയ്‌സ് ഓഫ് ഫോമാ’യുടെ സൗഹൃദ സന്ദര്‍ശനം

സാക്രമെന്റോ സ്‌പോര്‍ട്‌സ് ആന്‍ഡ് ചാരിറ്റി ക്ലബില്‍ ‘ടീം വോയ്‌സ് ഓഫ് ഫോമാ’യുടെ സൗഹൃദ സന്ദര്‍ശനം

എ.എസ് ശ്രീകുമാര്‍

സാക്രമെന്റോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കൊത്ത് ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ സ്വാഭാവികമായ തുടര്‍ചയ്ക്കും ഭാവനാപൂര്‍ണമായ പുത്തന്‍ പദ്ധതികളുടെ ആവിഷ്‌കാരത്തിനുമായി 2026-’28 ഭരണ സമിതിയിലേയ്ക്ക് മല്‍സരിക്കുന്ന ‘ടീം വായ്‌സ് ഓഫ് ഫോമാ’ പാനല്‍ അംഗങ്ങള്‍ തങ്ങളുടെ ഇലക്ഷന്‍ കാംമ്പെയ്‌നിന്റെ ഭാഗമായി സാക്രമെന്റോ സാക്രമെന്റോ സ്‌പോര്‍ട്‌സ് ആന്‍ഡ് ചാരിറ്റി ക്ലബ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. മാര്‍ച്ച് 14-ന് കാലിഫോര്‍ണിയയിലെ കായല്‍ റാഞ്ചില്‍ തികച്ചും സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ നടന്ന മീറ്റിങ്ങില്‍ സംഘടന ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ആശംസകള്‍ നേര്‍ന്നു.

നൂറ് അംഗസംഘടനകളുടെ ബലമുള്ള ഫോമായുടെ അംഗബലം കൂബടുതല്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം ദീര്‍ഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ഫോമായെ നയിക്കുന്നതിനുള്ള അംഗീകാരത്തിനായി ജനസമക്ഷം എത്തുന്നതെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ വ്യക്തമാക്കി. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് കര്‍മഭൂമിയിലും ജന്‍മഭൂമിയിലും ചാരിറ്റി ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതോടൊപ്പം നിലവിലുള്ള പദ്ധതികളുടെ തുടര്‍ച്ചയുമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

ഫോമാ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ചരിത്ര മുഹൂര്‍ത്തം സമുചിതമായി ആഘോഷിക്കുന്ന പത്താം വാര്‍ഷിക കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുകയെന്ന ലക്ഷ്യവും തങ്ങള്‍ക്കുണ്ടെന്ന് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ പറഞ്ഞു.

മീറ്റിങ്ങില്‍ ഫോമാ ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി, സാക്രമെന്റോ സ്‌പോര്‍ട്‌സ് ആന്‍ഡ് ചാരിറ്റി ക്ലബ് പ്രസിഡന്റ് മാത്യു പാലക്കോത്ത്, സെക്രട്ടറി ജിയോ മാത്യു, ട്രഷറര്‍ ബിജു ജോര്‍ജ്, കമ്മിറ്റി മെമ്പേഴ്‌സായ ബൈജു ആന്റണി, ജോര്‍ജ് പുളിച്ചുമാക്കല്‍, എബിന്‍ വര്‍ഗീസ്, സര്‍ഗം കമ്മിറ്റി മെമ്പര്‍മാരായ ജോഷി വര്‍ഗീസ്, ലിന്‍സണ്‍ വര്‍ഗീസ്, ഫോമാ ഹെല്‍ത്ത് കെയര്‍ കമ്മിറ്റി അംഗം ബാബു വര്‍ക്കി, ഫോമാ സുവനീര്‍ കമ്മിറ്റി മെമ്പര്‍ ദയാലു ജോസഫ്, ഫോമ ഹെല്‍പ്പിംഗ് ഹാന്റ്‌സ് മെമ്പര്‍ ജിയോ മാത്യൂസ്, ഫോമാ ബിസിനസ് ഫോറം മെമ്പര്‍ എബിന്‍ വര്‍ഗീസ്, 24 ഐ.റ്റി സി.ഇ.ഒ ഷാജു ചെമ്മണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ടീം വോയ്‌സ് ഓഫ് ഫോമാ ഏവര്‍ക്കും ഹൃദയപൂര്‍വം നന്ദി പ്രകാശിപ്പിച്ചു.

Warm welcome to team voice of fomaa by Sacramento sports and charity club

Share Email
LATEST
Top