തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനുമമായി പരസ്യ സംവാദ ത്തിനല്ല മറിച്ച് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ രണ്ടു ദിവസമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.
പ്രതിപക്ഷ നേതാവിനെ പരസ്യ സംവാദ ത്തിനല്ല മറിച്ച് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്നും മുഖ്യമ ന്ത്രി പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. മുഅതിനിടെ വീണ്ടും മുഖ്യമന്ത്രിയെ സംവാദത്തിനു ക്ഷണിച്ചുകൊണഅട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗ ത്തെത്തി. സംവാദത്തിന്‍രെ സമയവും സ്ഥലവും ഇതുവരെ തീരുമാനിച്ചില്ലെന്നും മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്നും വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംവാദമാകാമെന്ന് പറഞ്ഞിട്ട് 24 മണിക്കൂ ര്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രിയെ സതീശന്‍ ഓര്‍മിപ്പിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സംവാദ വിഷയവുമായി ആദ്യം രംഗത്തെ ത്തിയത്. . ഇതിനുപിന്നാലെ എല്‍ഡിഎഫ് റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാല്‍ ഇതില്‍ സംവാദമാകാം എന്നുപറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്കുകയായിരുന്നു. .സര്‍ ക്കാരിന്റെ എ പ്ലസ് നേട്ടങ്ങള്‍ എണ്ണിപ്പറ ഞ്ഞു കൊണ്ട് ഇതില്‍ സംവാദമാകാമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയര്‍ത്തി യിരുന്നത്.പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തുമെന്നും ബാക്കി ജനം തീരുമാനിക്കട്ടെയെന്നുമായിരുന്നു ഇന്നലെ സതീശന്‍ വ്യക്തമാക്കിയത്. ഈ സംവാദ വെല്ലുവിളികള്‍ക്ക് പിന്നാലെയാണിപ്പോള്‍ നേരിട്ടല്ല സംവാദത്തിന് ക്ഷണിച്ചതെന്നും ഫേസ്ബുക്ക് വഴിയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്
It was not intended to be a public debate. Facebook debate: CM’s U-turn in debate with opposition leader













