പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനം ആനന്ദബോസ് രാജിവെച്ചു, സമ്മർദ്ദത്തിലാക്കി രാജിവെപ്പിച്ചെന്ന് മമത; ആർ എൻ രവി പുതിയ ഗവർണർ

പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനം ആനന്ദബോസ് രാജിവെച്ചു, സമ്മർദ്ദത്തിലാക്കി രാജിവെപ്പിച്ചെന്ന് മമത; ആർ എൻ രവി പുതിയ ഗവർണർ

പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ് സ്ഥാനമൊഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മൂന്നര വർഷത്തെ സേവനത്തിന് ശേഷമുള്ള അപ്രതീക്ഷിത രാജി. പദവിയിൽ മതിയായ സമയം ചെലവഴിച്ചുവെന്ന് പ്രതികരിച്ച അദ്ദേഹം രാജിക്കത്തിൽ വ്യക്തമായ കാരണങ്ങൾ നൽകിയിട്ടില്ല. നിലവിലെ തമിഴ്നാട് ഗവർണർ ആർ എൻ രവിയെ ബംഗാളിലെ പുതിയ ഗവർണറായി നിയമിക്കും.

ബംഗാൾ സർക്കാരുമായി നിരന്തരമായ രാഷ്ട്രീയ പോരിലായിരുന്ന ആനന്ദബോസിന്റെ നീക്കം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. ഗവർണറെ സമ്മർദ്ദത്തിലാക്കി രാജിവെപ്പിച്ചതാണെന്നും മമത ആരോപിച്ചു. 2022 നവംബർ മുതൽ പദവിയിലുണ്ടായിരുന്ന മണ്ണാനം സ്വദേശിയായ ആനന്ദബോസ് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയാണ്.

Share Email
LATEST
More Articles
Top