എല്‍ഡിഎഫിന്റെ തിരുവനന്തപുരം സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി ആര്? ഇനിയും ഉത്തരമില്ലാതെ ഇടതുമുന്നണി

എല്‍ഡിഎഫിന്റെ തിരുവനന്തപുരം സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി ആര്? ഇനിയും ഉത്തരമില്ലാതെ ഇടതുമുന്നണി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ ഇതുവരെയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ആവാതെ ഇടതുമുന്നണി. ജനാധിപ്യ കേരളാ കോണ്‍ഗ്രസിനു അനുവദിച്ചിരുന്ന സീറ്റില്‍ നിലവിലുണ്ടായിരുന്ന എംഎല്‍എ ആന്റണി രാജുവിനെ കോടതി അയോഗ്യനാക്കിയതോടെയാണ് ഇത്തവണ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ട സ്ഥിതിയില്‍ ഇടതുമുന്നണി വന്നത്. എന്നാല്‍ സ്ഥാനാര്‍ഥിയെ ഇതുവരേയും കണ്ടെത്താനാവാതെ പ്രതിസന്ധിയിലായിരിക്കയാണ്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരാത്തതിന് രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്ന ഇടതുമുന്നണി ഇപ്പോള്‍ പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആര്‍ജെഡിയില്‍ നിന്നും രാജിവെച്ച മുന്‍ മന്ത്രി സുരേന്ദ്രന്‍ പിള്ളയെ മത്സരിപ്പിക്കാനുള്ള നീക്കം ഇടതുപക്ഷവും ബിജെപിയും ശ്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

നാമനിര്‍ദ്ദേശപത്രികള്‍ നല്‍കാന്‍ തിങ്കളാഴ്ച മാത്രമാണ് അവസരം ഉള്ളത് ഇതുവരെയും ഇടതു സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ കഴിയാത്തതിന്റെ അണികള്‍ക്കിടയിലും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. പൊതുസ്വതന്ത്രനെ ഉള്‍പ്പെടെ രംഗത്തിറക്കാനുള്ള ഇടതുമുന്നണി നടത്തിയിരുന്നെങ്കിലും വേണ്ടവിധത്തില്‍ അത് വിജയത്തിലെ ത്തിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ചോദ്യം സജീവമായി ഉയരുകയാണ്.

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിനു കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് ഇടതുമുന്നണി നിലവില്‍ സ്ഥാനാര്‍ത്ഥിക്കായി നെട്ടോട്ടമോടേണ്ട സ്ഥിതി വന്നിരിക്കുന്നത് എല്‍ഡിഎഫില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന് തന്നെയാണ് സീറ്റ് എന്നാണ് വ്യാഖ്യാനം അപ്പോഴും ആരെയാണ് സ്ഥാനാര്‍ത്ഥിയാക്കു ന്നത് എന്ന കാര്യത്തില്‍ ഇതുവരെയും യാതൊരു കൃത്യതയും വന്നിട്ടില്ല. ഇന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കുമെന്ന സൂചനയുമുണ്ട്.

Who is the LDF’s candidate for Thiruvananthapuram Central? Left Front still without an answer

Share Email
LATEST
Top