തിരുവനന്തപുരം: കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ മന്ത്രി ഗണേഷ്‌കുമാറിനെ കണ്ടെത്തിയെന്നുള്ള ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഗണേഷിനെതിരേ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. ഇതിനിടെ ഗണേഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. ഗണേഷ് കുമാര്‍ ഇന്ന് മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും ഇപ്പോള്‍ പുറത്തു വന്നത് കുടുംബകാര്യമെന്നു ഗണേഷ് കുമാര്‍ പറയുമ്പോഴും സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്ന ഇടതു സര്‍ക്കാര്‍ എന്തു നിലപാട് കൈക്കൊള്ളുമെന്നതാണ് ഇി അറിയേണ്ടത്.
ഗണേഷ് കുമാറിന്റെ ഭാര്യ പോലീസില്‍ പരാതി നല്കില്ലെന്നാണ് ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍ ഈ തീരുമാനത്തില്‍ മാറ്റമുണടാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തില്‍ ഇതുവരെ പൊലീസ് കേസ് എടുക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.
ഗണേഷ് കുമാറിനെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍ കൊടുത്ത പരാതിയിലും തുടര്‍നടപടി ആയിട്ടില്ല. പൊലീസിന്റെ മെല്ലെപ്പോക്ക് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ തിരിച്ചടിയാവാതിരിക്കാന്‍ രാജി ആവശ്യപ്പെട്ട് മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
Wife’s serious allegations against Minister Ganesh: Opposition to intensify protest against the minister













