മൂന്നാര്‍: മറയൂരില്‍ പഞ്ചായത്ത് ഓഫീസില്‍ കാട്ടുപോത്തിന്റെ വിളയാട്ടം. പഞ്ചായത്ത് ഓഫീസില്‍ കയറിയ കാട്ടുപോത്തിനെ തുരത്താന്‍ നോക്കുന്ന തിനിടെ അത് വിരണ്ടോടി. സമീപത്തുള്ള കടകളിലേക്കും പോത്ത് പാഞ്ഞു കയറി. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
പഞ്ചായത്ത് ഓഫീസിലേക്കാണ് പോത്ത് ആദ്യം കയറിയത്.
പോത്തിനെ പുറത്തിറക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ആദ്യ ഘട്ടത്തില്‍ അതു ഫലം കണ്ടില്ല. പിന്നീട് വനം വകുപ്പ് അധികൃതരടക്കം സ്ഥലത്തെത്തി ശ്രമിച്ചതോടെയാണ് ഇത് പുറത്തേക്ക് ഇറങ്ങി ഓടിയത്.
പഞ്ചായത്ത് ഓഫീസില്‍ നിന്നു കാട്ടുപോ ത്ത് സമീപത്തെ ഹോട്ടലിലേക്കാണ് ഓടി കയറിയത്. ഉപകരണങ്ങളെല്ലാം തകര്‍ത്തു. പിന്നാലെ പോത്ത് മറ്റുചില കടകളിലേക്കും ഓടിക്കയറി. നഗര ത്തിലൂടെ കാട്ടുപോത്ത് പരക്കം പാഞ്ഞത് ആളുകളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി.
മറയൂര്‍ ഡിവിഷനിലെ ആര്‍ആര്‍ടി സംഘം സ്ഥലത്തുണ്ട്. കാട്ടുപോത്തിനെ ഓടിച്ച് വന മേഖലയിലേക്ക് തുരത്താനുള്ള ശ്രമം ആരംഭിച്ചു.
Wild buffalo enters panchayat office in Marayoor













